Sunday, November 18th, 2018

ലൈംഗിക പീഡനം; ശശിക്കെതിരെ യുവതി വീണ്ടും പരാതി നല്‍കി

ശശിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൂടി പരാതിക്കൊപ്പം അയച്ചിട്ടുണ്ട്.

Published On:Nov 8, 2018 | 11:26 am

പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ ഡി.വൈ.എഫ്.ഐ വനിതാ നേതാവ്. അന്വേഷണം അട്ടിമറിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പാര്‍ട്ടിയിലെ ഉന്നതരാണ് അതിനു പിന്നില്‍. സംഭവത്തില്‍ കേന്ദ്രനേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
ശശിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൂടി പരാതിക്കൊപ്പം അയച്ചിട്ടുണ്ട്. പരാതിയില്‍ നിന്നും പിന്തിരിയാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ട്. ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു.
പി.കെ ശശിക്കെതിരായ പരാതി കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരടങ്ങിയ പാര്‍ട്ടി സമിതിയാണ് അന്വേഷിച്ചത്. എന്നാല്‍ അന്വേഷണം നടന്നിട്ടും ശശിക്കെതിരെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കൂടാതെ ശശിയെ സി.പി.എം ജാഥാ ക്യാപ്റ്റനായും നിയമിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    15 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു