Friday, July 19th, 2019

ലൈംഗികാരോപണം; ശശിക്കെതിരെ നടപടി സൂചന നല്‍കി സിപിഎം

ശശിക്കെതിരായ പരാതി ഗൗരവമുള്ളതാണെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

Published On:Sep 8, 2018 | 9:50 am

തിരു: ലൈംഗികപീഡന ആരോപണത്തില്‍ കുടുങ്ങി സി.പി.എമ്മിനെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയ പി.കെ. ശശി എം.എല്‍.എക്കെതിരെ നടപടിയുണ്ടായേക്കും. പരാതി അന്വേഷിക്കാന്‍ നിയോഗിച്ച പി.കെ. ശ്രീമതി, എ.കെ. ബാലന്‍ എന്നിവരുള്‍പ്പെട്ട കമീഷനോട് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. ശശിയോട് പരസ്യപ്രതികരണത്തിന് മുതിരരുതെന്നും നിര്‍ദേശിച്ചു. അതിനിടെ, വിവാദത്തില്‍ സംസ്ഥാനനേതൃത്വം പുലര്‍ത്തിയ നിശ്ശബ്ദത മൂലം പാര്‍ട്ടി പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഇതും നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
ശശിക്കെതിരായ പരാതി ഗൗരവമുള്ളതാണെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പരാതിയില്‍ പാര്‍ട്ടി ഭരണഘടനക്കും അന്തസ്സിനും സദാചാരമൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനമെടുക്കുമെന്ന് യോഗശേഷം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതും പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയും ചെയ്തതോടെ എത്രയും പെട്ടെന്ന് വിഷയം അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് നേതൃത്വത്തിന്. അതിനാല്‍ സംസ്ഥാന സമിതിക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
30 നും ഒക്‌ടോബര്‍ ഒന്നിനുമാണ് അടുത്ത സംസ്ഥാനസമിതി. പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്നും കമീഷന്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും പി.കെ. ശ്രീമതി യോഗശേഷം വ്യക്തമാക്കി.ഓഗസ്റ്റ് 14നാണ് യുവതി സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതെന്ന് സെക്രട്ടേറിയറ്റ് വാര്‍ത്തക്കുറിപ്പില്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതിക്കാരിയുടെ വിശദീകരണം കേട്ടു.
പി.കെ. ശശിയെ എ.കെ.ജി.സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണം കേട്ടു. ആഗസ്റ്റ് 31ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം സെക്രട്ടറി വിശദീകരിച്ചു. വിശദ അന്വേഷണം നടത്താന്‍ പി.കെ. ശ്രീമതി, എ.കെ. ബാലന്‍ എന്നിവരെ ചുമതലപ്പെടുത്തി. അവര്‍ അന്വേഷണനടപടി ആരംഭിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ പാര്‍ട്ടി ഉചിത നടപടിയെടുക്കും. പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്നും കേന്ദ്രനേതൃത്വം ഇടപെട്ട ശേഷമാണ് നടപടികള്‍ ആരംഭിച്ചതെന്നും ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

 

LIVE NEWS - ONLINE

 • 1
  2 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  4 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  6 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  7 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  10 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  11 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  11 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  11 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  11 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം