Tuesday, April 23rd, 2019

‘ചോദ്യം ചോദിച്ച് വെട്ടിലാക്കാമെന്ന് കരുതേണ്ട, ശശി വീഴില്ല മക്കളേ’

പാലക്കാട്: തനിക്കെതിരെ പരാതിയില്ലെന്നും മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശി. അനാവശ്യ വിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ കാണിച്ചു തരട്ടെ. തെറ്റായ വാര്‍ത്തകള്‍ കൊടുക്കുകയാണെന്നും പി.കെ. ശശി ആരോപിച്ചു. പാര്‍ട്ടി നടത്തുന്ന അന്വേഷണം നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്തും ആര്‍ജവവും തനിക്കുണ്ട്. തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് അറിയാം. പാര്‍ട്ടി നടപടിയെടുത്താല്‍ താന്‍ അനുസരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വകാര്യ സൂക്ഷിപ്പില്ല. ആര്‍ക്കെതിരെ പരാതി ലഭിച്ചാലും അത് അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും പി.കെ. ശശി വ്യക്തമാക്കി. ശശിയെ ഞങ്ങള്‍ക്ക് … Continue reading "‘ചോദ്യം ചോദിച്ച് വെട്ടിലാക്കാമെന്ന് കരുതേണ്ട, ശശി വീഴില്ല മക്കളേ’"

Published On:Sep 7, 2018 | 11:30 am

പാലക്കാട്: തനിക്കെതിരെ പരാതിയില്ലെന്നും മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശി. അനാവശ്യ വിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ കാണിച്ചു തരട്ടെ. തെറ്റായ വാര്‍ത്തകള്‍ കൊടുക്കുകയാണെന്നും പി.കെ. ശശി ആരോപിച്ചു.
പാര്‍ട്ടി നടത്തുന്ന അന്വേഷണം നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്തും ആര്‍ജവവും തനിക്കുണ്ട്. തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് അറിയാം. പാര്‍ട്ടി നടപടിയെടുത്താല്‍ താന്‍ അനുസരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വകാര്യ സൂക്ഷിപ്പില്ല. ആര്‍ക്കെതിരെ പരാതി ലഭിച്ചാലും അത് അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും പി.കെ. ശശി വ്യക്തമാക്കി.
ശശിയെ ഞങ്ങള്‍ക്ക് അറിയാമെന്നും ഇത് രാഷ്ട്രീയമാണെന്നും വലതുപക്ഷത്തുള്ള പലരും തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. തനിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തനിക്ക് എതിര്‍പ്പില്ല. തെറ്റായി രീതിയില്‍ താന്‍ സഞ്ചരിച്ചിട്ടില്ലെന്നും ശശി പറഞ്ഞു. ചോദ്യം ചോദിച്ച് തന്നെ വെട്ടിലാക്കാമെന്ന് മാധ്യമങ്ങള്‍ കരുതേണ്ട. അതിലൊന്നും ശശി വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്