Saturday, January 19th, 2019

സ്ഥാനാര്‍ഥിയാക്കാമെന്ന് ഖാദറിന് ഉറപ്പു നല്‍കിയിരുന്നു: കുഞ്ഞാലിക്കുട്ടി

വിവാദങ്ങള്‍ അനാവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published On:Sep 30, 2017 | 7:34 pm

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് കെ.എന്‍.എ ഖാദറിന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഎ ലത്തീഫിനെയാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പേ പേപ്പറുകള്‍ ശരിയാക്കാന്‍ പാര്‍ട്ടി ഖാദറിനോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍.എ ഖാദര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്ഥാനാര്‍ഥിത്വം നേടിയതെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാരസമിതി യോഗത്തിന് ശേഷം, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ, സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു