Tuesday, November 20th, 2018

സൂര്യനെല്ലി: പിജെ കുര്യനെ പ്രതിചേര്‍ക്കണ്ട, കോടതി

തൊടുപുഴ: വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യ സഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെ പ്രതിചേര്‍ക്കണ്ടേതില്ലെന്ന്‌ കോടതി. ധര്‍മരാജന്റെ വെളിപ്പെടുത്തതിന്റെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെ പ്രതിയാക്കണം എന്ന അപേക്ഷ തൊടുപുഴ ജില്ലാ കോടതിയാണ്‌ തള്ളിക്കളഞ്ഞത്‌. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയാണ്‌ സൂര്യനെല്ലി കേസില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ തൊടുപുഴ ജില്ലാകോടതിയില്‍ അപേക്ഷ നല്‍കിയത്‌. നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച്‌ പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. കേസില്‍ പുതിയ തെളിവുകളോ സാക്ഷികളോ ഇല്ല എന്ന … Continue reading "സൂര്യനെല്ലി: പിജെ കുര്യനെ പ്രതിചേര്‍ക്കണ്ട, കോടതി"

Published On:Jun 29, 2013 | 1:56 pm

തൊടുപുഴ: വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യ സഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെ പ്രതിചേര്‍ക്കണ്ടേതില്ലെന്ന്‌ കോടതി. ധര്‍മരാജന്റെ വെളിപ്പെടുത്തതിന്റെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെ പ്രതിയാക്കണം എന്ന അപേക്ഷ തൊടുപുഴ ജില്ലാ കോടതിയാണ്‌ തള്ളിക്കളഞ്ഞത്‌. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയാണ്‌ സൂര്യനെല്ലി കേസില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ തൊടുപുഴ ജില്ലാകോടതിയില്‍ അപേക്ഷ നല്‍കിയത്‌. നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച്‌ പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. കേസില്‍ പുതിയ തെളിവുകളോ സാക്ഷികളോ ഇല്ല എന്ന പീരുമേട്‌ സെഷന്‍സ്‌ കോടതിയുടെ പരാമര്‍ശവും കോടതി പരിഗണിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 1996 ല്‍ നാല്‍പ്പതിലധികം പേര്‍ ചേര്‍ന്ന്‌ മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ്‌ കേസ്‌. തന്നെ പീഡിപ്പിച്ചവരില്‍ പി ജെ കുര്യനും ഉണ്ടെന്ന്‌ പരാതിപ്പെട്ട്‌ പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക്‌ ഫാക്‌സ്‌ സന്ദേശം അയച്ചതോടെയാണ്‌ കേസ്‌ വീണ്ടും ശ്രദ്ധനേടിയത്‌.  

LIVE NEWS - ONLINE

  • 1
    26 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 2
    57 mins ago

    ചക്കരക്കല്ലിലെ വിവാദ മാല കവര്‍ച്ച; യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍

  • 3
    1 hour ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 4
    1 hour ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 5
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 9
    3 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു