Friday, September 21st, 2018

റെയില്‍വേ നടപ്പാതകള്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം മാത്രമല്ല, നിര്‍ബന്ധവുമായിരിക്കും: മന്ത്രി പീയുഷ് ഗോയല്‍

തിരക്ക് അധികമുള്ള മറ്റു സ്റ്റേഷനുകളിലും അധിക എസ്‌കലേറ്ററുകള്‍ അനുവദിക്കും

Published On:Sep 30, 2017 | 8:36 pm

മുംബൈ: റെയില്‍വേ നടപ്പാതകള്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം മാത്രമല്ല, നിര്‍ബന്ധവുമായിരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നതാധികാര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലെ യാത്രക്കാരുടെ സുരക്ഷമുന്‍നിര്‍ത്തിയുള്ള പ്രധാന തീരുമാനങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
150 വര്‍ഷം പഴക്കമുള്ള സമ്പ്രദായത്തിനാണ് നാം മാറ്റം വരുത്തുന്നതെന്നും. ഇനിമുതല്‍ നടപ്പാതകള്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം മാത്രമല്ല, നിര്‍ബന്ധം കൂടിയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത പതിനഞ്ച് മാസത്തിനുള്ളില്‍ മുംബൈയിലെ എല്ലാ സബര്‍ബന്‍ ട്രെയിനുകളിലും മോണിട്ടറിങ് സംവിധാനമുള്ള സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തിരക്ക് അധികമുള്ള മറ്റു സ്റ്റേഷനുകളിലും അധിക എസ്‌കലേറ്ററുകള്‍ അനുവദിക്കും. സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 40 യാഡുകളുടെ നവീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ എട്ട് എണ്ണം മുംബൈയിലേതാണ്, ഇതിനായി ആയിരം കോടി ചിലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    2 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    5 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    9 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    10 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    10 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    10 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി