Friday, February 22nd, 2019

പിങ്ക് പോലീസിനെ കാണാനില്ല, ബസ് സ്‌റ്റോപ്പില്‍ ഞരമ്പ് രോഗിയുടെ പരാക്രമം

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്താനെത്തിയ പതിവ് ശല്യക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പ്രഭാത് ജംഗ്ഷന്‍ ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ സമീപത്തെ സ്‌കൂളുകള്‍ വിട്ട് ബസ് സ്റ്റോപ്പിലെത്തിയ വിദ്യാര്‍ത്ഥിനികളെ നേരത്തെ അവിടെ സ്ഥാനം പിടിച്ച യുവാവ് ഉപദ്രവിക്കുകയായിരുന്നുവത്രെ. ശല്യം സഹിക്കാതായപ്പോള്‍ ഒരു കുട്ടി ബഹളമുണ്ടാക്കിയതോടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന മറ്റ് യാത്രക്കാര്‍ കുട്ടിയോട് കാര്യം തിരക്കി. ഇതിനിടയില്‍ സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ ഞരമ്പ് രോഗി സ്ഥലത്ത് നിന്നും മുങ്ങാന്‍ ശ്രമിക്കവെ നാട്ടുകാര്‍ … Continue reading "പിങ്ക് പോലീസിനെ കാണാനില്ല, ബസ് സ്‌റ്റോപ്പില്‍ ഞരമ്പ് രോഗിയുടെ പരാക്രമം"

Published On:Jul 15, 2017 | 12:40 pm

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്താനെത്തിയ പതിവ് ശല്യക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പ്രഭാത് ജംഗ്ഷന്‍ ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ സമീപത്തെ സ്‌കൂളുകള്‍ വിട്ട് ബസ് സ്റ്റോപ്പിലെത്തിയ വിദ്യാര്‍ത്ഥിനികളെ നേരത്തെ അവിടെ സ്ഥാനം പിടിച്ച യുവാവ് ഉപദ്രവിക്കുകയായിരുന്നുവത്രെ. ശല്യം സഹിക്കാതായപ്പോള്‍ ഒരു കുട്ടി ബഹളമുണ്ടാക്കിയതോടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന മറ്റ് യാത്രക്കാര്‍ കുട്ടിയോട് കാര്യം തിരക്കി. ഇതിനിടയില്‍ സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ ഞരമ്പ് രോഗി സ്ഥലത്ത് നിന്നും മുങ്ങാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടുകയും കൈകാര്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസിലേല്‍പിക്കുകയായിരുന്നു.
സ്‌കൂള്‍ സമയങ്ങളില്‍ ഇവിടെ ഞരമ്പ് രോഗികളുടെ എണ്ണം കൂടിവരികയാണെന്നാണ് പരിസരത്തുള്ളവര്‍ പറയുന്നത്. ഇത്തരക്കാരെ കയ്യോടെ പൊക്കാനായി രംഗത്തിറങ്ങിയ പിങ്ക് പെട്രോള്‍ പോലീസിന്റെ നിഴല്‍ പോലും ഇപ്പോള്‍ ഇവിടെ കാണാനില്ലെന്നും യാത്രക്കാര്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    27 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി