Monday, November 19th, 2018

പൈനാപ്പിള്‍ ബഹിഷ്‌കരണം; കര്‍ഷകര്‍ ആശങ്കയില്‍

കൊച്ചി: പൈനാപ്പിളിന് വിലയിടിഞ്ഞത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ മുംബൈ മാര്‍ക്കറ്റില്‍ പൈനാപ്പിളിനു വ്യാപാരികള്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതോടെയാണ് കേരള വിപണിയില്‍ പൈനാപ്പിളിന് വിലയിടിവുണ്ടായത്. 37 രൂപക്ക്് കച്ചവടം നടന്ന പൈനാപ്പിളിന് ഇപ്പോള്‍ 30 രൂപയാണ് വില. സീസണ്‍ കച്ചവടം കണക്കാക്കി പൈനാപ്പിള്‍ ഉല്‍്പാദിപ്പിച്ച കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. ഉല്‍പാദനം കുറവായ ഈ സീസണില്‍ പൊതുവെ ഉയര്‍ന്ന വില ലഭിക്കാറുള്ളതാണ്. മുംബൈ മാര്‍ക്കറ്റില്‍ കമ്മീഷന്‍ വ്യവസ്ഥ പ്രകാരം വില്‍പ്പന നടക്കുന്നതിനാല്‍ ഇറക്കിയ ലോഡിറക്കിയ വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. … Continue reading "പൈനാപ്പിള്‍ ബഹിഷ്‌കരണം; കര്‍ഷകര്‍ ആശങ്കയില്‍"

Published On:Aug 23, 2013 | 5:23 pm

കൊച്ചി: പൈനാപ്പിളിന് വിലയിടിഞ്ഞത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ മുംബൈ മാര്‍ക്കറ്റില്‍ പൈനാപ്പിളിനു വ്യാപാരികള്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതോടെയാണ് കേരള വിപണിയില്‍ പൈനാപ്പിളിന് വിലയിടിവുണ്ടായത്. 37 രൂപക്ക്് കച്ചവടം നടന്ന പൈനാപ്പിളിന് ഇപ്പോള്‍ 30 രൂപയാണ് വില. സീസണ്‍ കച്ചവടം കണക്കാക്കി പൈനാപ്പിള്‍ ഉല്‍്പാദിപ്പിച്ച കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. ഉല്‍പാദനം കുറവായ ഈ സീസണില്‍ പൊതുവെ ഉയര്‍ന്ന വില ലഭിക്കാറുള്ളതാണ്.
മുംബൈ മാര്‍ക്കറ്റില്‍ കമ്മീഷന്‍ വ്യവസ്ഥ പ്രകാരം വില്‍പ്പന നടക്കുന്നതിനാല്‍ ഇറക്കിയ ലോഡിറക്കിയ വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. മറ്റു നഗരങ്ങളില്‍ ഭൂരിഭാഗം കച്ചവടവും മൊത്ത വ്യാപാര രീതിയിലായതിനാല്‍ അവിടങ്ങളിലെ വ്യാപാരത്തിന് പ്രശ്‌നമില്ല. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുംബൈ മാര്‍ക്കറ്റില്‍ വ്യാപാരികള്‍ ഉടന്‍ തന്നെ യോഗം ചേരുമെന്നാണ് അറിയുന്നത്. ഉല്‍പാദനം കൂടുംവരെ ബഹിഷ്‌കരണം തുടരുമോയെന്ന് യോഗത്തിന് ശേഷമേ അറിയാന്‍ കഴിയൂ. കര്‍ഷകര്‍ ചുരുങ്ങിയ നാളുകളില്‍ പ്രതീക്ഷിച്ച ഉയര്‍ന്ന വിലയെന്ന സ്വപ്‌നത്തിന് മുംബൈ വിപണിയിലെ ബഹിഷ്‌കരണം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    10 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’