Wednesday, February 20th, 2019

പിണറായിയുമായി കൂടിക്കാഴ്ച ; ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയേക്കും

    കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. സി പി എം ജില്ലാ കമ്മറ്റി ചേരുന്നതിന് മുമ്പായി പിണറായിയും ഗോപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്്ച ശ്രദ്ധേയമായി. ഇത് ഗോപി കോട്ട മുറിക്കല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് ഗോപി കോട്ടമുറിക്കലിനെ ജൂണ്‍ 23 ന്് സംസ്ഥാന … Continue reading "പിണറായിയുമായി കൂടിക്കാഴ്ച ; ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയേക്കും"

Published On:Aug 26, 2013 | 4:34 pm

pinarayi full

 

 
കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. സി പി എം ജില്ലാ കമ്മറ്റി ചേരുന്നതിന് മുമ്പായി പിണറായിയും ഗോപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്്ച ശ്രദ്ധേയമായി. ഇത് ഗോപി കോട്ട മുറിക്കല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് ഗോപി കോട്ടമുറിക്കലിനെ ജൂണ്‍ 23 ന്് സംസ്ഥാന കമ്മറ്റി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അടുത്തിടെ അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകളും സജീവമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന കര്‍ഷക സംഘം സംസ്ഥാന കമ്മറ്റിയോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. എറണാകുളം ജില്ലയില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ ഇതിനു തടയിടാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് പിണറായി കോട്ടമുറിക്കലുമായി ചര്‍ച്ച നടത്തിയതെന്നാണ് സൂചന.
ഞായറാഴ്ച നടന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത പിണറായി ജില്ലാ നേതൃത്വത്തിലെ വിഭാഗീയതക്കെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി ഇപ്പോള്‍ ഒറ്റക്കെട്ടാണ്, അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാമെന്നു വ്യാമോഹിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് വി.എസ് പക്ഷത്തിനു മുന്‍തൂക്കമുള്ള ജില്ലാ കമ്മിറ്റിയെ പിണറായി ഓര്‍മിപ്പിച്ചിരുന്നു. ജില്ലയില്‍ വ്യാപകമായി നടക്കുന്ന ഭൂമാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പല ഏരിയ സെക്രട്ടറിമാരും തയാറാകുന്നില്ല എന്നിങ്ങനെയായിരുന്നു പിണറായിയുടെ വിമര്‍ശനങ്ങള്‍
ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റിയില്‍ പിണറായിയുടെ വിമര്‍ശനം ചൂടേറിയ ചര്‍ച്ചക്ക് വിധേയമാവും. വേമ്പനാട്ടുകായല്‍ തീരത്തെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് അനുകൂലമായവിധം പാര്‍ട്ടി എം.എല്‍.എമാരടക്കം നിവേദനത്തില്‍ ഒപ്പിട്ടു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. കഴിഞ്ഞ ദിവസം സെക്രട്ടേറിറ്റ് യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്തിരുന്നു. എസ്. ശര്‍മ, സാജുപോള്‍ എന്നിവരാണു വിവാദ നിവേദനത്തില്‍ ഒപ്പുവച്ച എറണാകുളം ജില്ലയില്‍ നിന്നുള്ള സി.പി.എം എം.എല്‍.എമാര്‍. ഏതായാലും ഗോപി കോട്ടമുറിക്കലിനെ കൂട്ടുപിടിച്ച് എറണാകുളത്തെ വിഭാഗീയത ഒതുക്കാനുള്ള ശ്രമം വരും ദിവസങ്ങളില്‍ കണ്ടറിയുക തന്നെ വേണം.

 

LIVE NEWS - ONLINE

 • 1
  1 hour ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  7 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  10 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു