Monday, November 12th, 2018

ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയും: മുഖ്യമന്ത്രി

പലക്ഷേത്രങ്ങളിലും ആര്‍എസ്എസ് നേതൃത്വത്തില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Published On:Mar 21, 2018 | 11:33 am

 തിരു: ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തിയുടെ മറവിലുള്ള ആയുധ പരിശീലനം ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ആയുധ പരിശീലനം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവരെ ഒറ്റ് കൊടുക്കുന്ന പോലീസിന്റെ നടപടി അംഗീകരിക്കില്ല. വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇതിനായി ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊട്ടാരക്കര പനവേലിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ല. താന്‍ തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോയതാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ വാഹനം തന്റെ വാഹനത്തിന് മുന്നില്‍ പോകുന്നത് കണ്ടു. പിന്നാലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവുമുണ്ടായിരുന്നു. അപകടസ്ഥലത്ത് എല്ലാവരെയും കണ്ടപ്പോള്‍ തന്റെ അകമ്പടി വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് ആര്‍ക്കോ തോന്നിയതാവാം. ഹൈവേ പട്രോള്‍ നടത്തുകയായിരുന്ന വാഹനം കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചാണ് അപകടമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലക്ഷേത്രങ്ങളിലും ആര്‍എസ്എസ് നേതൃത്വത്തില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെ ആയുധപരിശീലനം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    8 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    10 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    13 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    14 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    14 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    15 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    15 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    15 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍