Thursday, February 21st, 2019

പിണറായി കൂട്ടക്കൊല: പെന്‍ഡ്രൈവ് പോലീസ് പരിശോധിക്കുന്നു

സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു തെളിയിക്കാനാണ് പെന്‍ഡ്രൈവ് പരിശോധിക്കുന്നത്.

Published On:Jul 5, 2018 | 11:25 am

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസില്‍ പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു തുടങ്ങി. പിണറായിയില്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള 32 ജി.ബി പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ച് തുടങ്ങിയത്.
പെന്‍ഡ്രൈവിലെ പല ഫോള്‍ഡറുകളും തുറന്ന് പരിശോധിക്കാന്‍ സാധിക്കാത്തതിനാല്‍ അന്വേഷണസംഘം കണ്ണൂര്‍ സൈബര്‍സെല്ലിലെ വിദഗ്ധരുടെ സഹായത്തോടയാണ് പരിശോധന നടത്തുന്നത്. കേസില്‍ നിലവില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു വ്യക്തമാകണമെങ്കില്‍ പെന്‍ഡ്രൈവിന്റെ പരിശോധന പൂര്‍ത്തിയാകണം. കേസന്വേഷണം അവസാന ഘട്ടത്തിലേക്കു കടക്കുന്നതിനിടയിലാണു പ്രതി സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിശദ വിവരങ്ങളടങ്ങിയ 32 ജി.ബി പെന്‍ഡ്രൈവ് അന്വേഷണസംഘത്തിനു ലഭിച്ചത്.
പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണു സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളില്‍ നിന്നു ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളും വോയ്‌സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളും ഉള്‍പ്പെടെയുള്ളവ പൊലിസ് പരിശോധിക്കുന്നത്. ഫോണില്‍ നിന്നു മായിച്ചു കളഞ്ഞത് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഒരുമാസത്തെ ശ്രമത്തിലൂടെ ഫോറന്‍സിക് സംഘം കണ്ടെടുത്തെങ്കിലും അവ പൂര്‍ണമായും തുറന്ന് പരിശോധിക്കാന്‍ അന്വേഷണസംഘത്തിനു സാധിക്കാതെ വന്നതിനാലാണു സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍