Wednesday, May 22nd, 2019

നവകേരള നിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

90 വര്‍ഷത്തിനിടെ ശക്തമായ പ്രകൃതിദുരന്തങ്ങളൊന്നും കേരളത്തിന് നേരിടേണ്ടി വന്നിട്ടില്ല.

Published On:May 13, 2019 | 3:08 pm

ജനീവ: നവകേരള നിര്‍മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം സാരമായി ബാധിച്ച കേരളത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ പുനര്‍നിര്‍മാണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭ ജനീവയില്‍ സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പുനര്‍നിര്‍മിക്കുകയെന്ന വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിനു മുമ്പുണ്ടായിരുന്നവ പുനഃസ്ഥാപിക്കുകയല്ല, പകരം ഭാവിയിലുണ്ടായേക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ കേരളത്തെയാണ് പുനര്‍നിര്‍മിക്കുക.
90 വര്‍ഷത്തിനിടെ ശക്തമായ പ്രകൃതിദുരന്തങ്ങളൊന്നും കേരളത്തിന് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയം സര്‍ക്കാരിനും പൊതുസമൂഹത്തിനും വലിയ വെല്ലുവിളി സൃഷ്ടിച്ചു. കേരളത്തെ പ്രളയം രൂക്ഷമായി ബാധിച്ചു. 453 വിലയേറിയ ജീവനുകളാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    4 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    2 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്