Saturday, July 21st, 2018

പിണറായി ഏരിയാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കിണവക്കല്‍ ആയിരം തെങ്ങില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.

Published On:Dec 7, 2017 | 10:10 am

കൂത്തുപറമ്പ്: സി പി എം പിണറായി ഏരിയാ സമ്മേളനത്തിന് കിണവക്കലില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം സി പി എം. ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കിണവക്കല്‍ മെട്ടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പി ബാലന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. കിണവക്കല്‍ ആയിരം തെങ്ങില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.
ഏരിയാകമ്മറ്റി അംഗം ടി അനില്‍ അധ്യക്ഷത വഹിച്ചു. കെ പി സഹദേവന്‍, കെ കെ നാരായണന്‍, പനോളി വത്സന്‍, എന്‍ ചന്ദ്രന്‍, എം സുരേന്ദ്രന്‍, കെ മനോഹരന്‍, കെ ശശീധരന്‍, എം ദാസന്‍ തുടങിയവര്‍ സംസാരിച്ചു. കെ മനോഹരന്‍ രക്തസാക്ഷി പ്രമേയവും, കെ കെ രാജീവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് പുറക്കളം കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

 

LIVE NEWS - ONLINE

  • 1
    18 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    57 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും