Tuesday, September 25th, 2018

മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി

കൊച്ചിയിലെ പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു.

Published On:Aug 4, 2018 | 10:46 am

ന്യൂ ഡല്‍ഹി: അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. കൊച്ചിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ധനമന്ത്രിയുമായി ആലോചിച്ച് വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചക്കുശേഷം ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്.
സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നാണ് ഇടപ്പള്ളി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയായത്. ഹൈക്കോടതി വിധിയും ബാങ്കിന് അനുകൂലമായി. തുടര്‍ന്ന് പോലീസ് സഹായത്തോടെ ബാങ്ക് ജപ്തിക്കു ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്നു. പ്രീതയെയും സമരസമിതിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ചവരില്‍ പലരും ഇപ്പോഴും ജയിലിലാണ്.

 

LIVE NEWS - ONLINE

  • 1
    23 mins ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    1 hour ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    5 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    7 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    7 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    9 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി