Wednesday, February 20th, 2019

പ്രളയ ധനസമാഹരണം; കണ്ണൂരില്‍ ഇ.പിക്കും ശൈലജക്കും ചുമതല

അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ഏകോപന ചുമതല.

Published On:Aug 31, 2018 | 10:19 am

തിരു: സംസ്ഥാനത്തെയാകെ പിടിച്ചുലച്ച പ്രളയക്കെടുതിക്കു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍. കേരളത്തിന്റെ പുനഃര്‍നിര്‍മാണത്തിന് വിഭവസമാഹരണം നടത്തുന്നതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയെയും, പ്രവാസി സംഘടനകളെയും സംഘടിപ്പിച്ച് വിഭവ സമാഹരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും യുഎഇ, ഒമാന്‍, ബഹ്‌റിന്‍, സൗദിഅറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്്, യുകെ, ജര്‍മനി, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ വിദേശരാജ്യ സന്ദര്‍ശനത്തിന് നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിന് മുന്നോടിയായി സെപ്തംബര്‍ മൂന്നിന് കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെ യോഗം വിളിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ഏകോപന ചുമതല.
കാസര്‍കോഡ് ടി.ചന്ദ്രശേഖരന്‍, കണ്ണൂര്‍ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, വയനാട് കടന്നപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, പാലക്കാട് എ.കെ.ബാലന്‍, തൃശൂര്‍ സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍ കുമാര്‍, എറണാകുളം എ.സി.മൊയ്തീന്‍, ഇടുക്കി എം.എം.മണി, കോട്ടയം തോമസ് ഐസക്, പത്തനംതിട്ട മാത്യു ടി തോമസ്, കൊല്ലം മെഴ്‌സിക്കുട്ടി അമ്മ, തിരുവനന്തപുരം കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കും. കൂടാതെ, സെപ്തംബര്‍ 11ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 30വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1026 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ നാലു ലക്ഷത്തി പതിനേഴായിരം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതാണ്. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കും. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും.
പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
നവംബര്‍ 17നാണ് മണ്ഡല,മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പുനര്‍നിര്‍മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചു.പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുന്നതിന് തീരുമാനിച്ചു.

 

 

LIVE NEWS - ONLINE

 • 1
  9 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  11 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  14 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  17 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  17 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  17 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  18 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍