Sunday, February 17th, 2019

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പൂര്‍ണ സംതൃപ്തി: മുഖ്യമന്ത്രി

പലരുടേയും വീടുകള്‍ തകര്‍ന്നതിനാല്‍ വെറുതെ മടങ്ങാനാകില്ല.

Published On:Aug 23, 2018 | 12:54 pm

തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പൂര്‍ണ സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
പലരുടേയും വീടുകള്‍ തകര്‍ന്നതിനാല്‍ വെറുതെ മടങ്ങാനാകില്ല. അതിനാല്‍ തന്നെ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരു കിറ്റ് നല്‍കിയാണ് മടക്കി അയക്കുന്നത്. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് അത് പുനര്‍നിര്‍മിച്ച് നല്‍കേണ്ടതുണ്ട്. ഭാഗികമായി തകര്‍ന്നവര്‍ക്ക് വീടുകള്‍ അറ്റക്കുറ്റപ്പണിയും നടത്തേണ്ടതുണ്ട്. അതിനായിരിക്കും സര്‍ക്കാര്‍ ഇനി മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴഞ്ചേരി എ.ജി.എം ഓഡിറ്റോറിയം, ആലപ്പുഴ ലിയോ സ്‌കൂള്‍, എറണാകുളം നോര്‍ത്ത് പറവൂര്‍ ഗ്രിഗോറിയസ് സ്‌കൂള്‍, ചാലക്കുടിയിലെ ഗവ.മെമ്മോറിയല്‍ കോളേജ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ക്യാമ്പിനെ സംബന്ധിച്ച് ജനങ്ങള്‍ കാര്യമായ പരാതികള്‍ ഒന്നും ഉന്നയിച്ചില്ല. എന്നാല്‍ കൈവിട്ടുപോയ ജീവിതത്തെ കുറിച്ചുള്ള വേവലാതി അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. നഷ്ടങ്ങളെ കുറിച്ച് പറഞ്ഞ വീട്ടമ്മാരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ എല്ലാ കാര്യത്തിനും പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വീടുകളുടെ ശുചീകരണം സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ദുരിതബാധിതര്‍ക്ക് വേണ്ട അടിയന്തര സഹായങ്ങള്‍ അനുവദിക്കാമെന്ന് ഉറപ്പു നല്‍കി. ഓരോ ക്യാമ്പിലും 20 മിനിട്ടോളം മുഖ്യമന്ത്രി ചെലവിട്ടു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, സജി ചെറിയാന്‍ എം.എല്‍.എ, കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

LIVE NEWS - ONLINE

 • 1
  6 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  9 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  14 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  16 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  17 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  2 days ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും