Monday, September 24th, 2018

കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് തന്നെ രക്ഷപ്പെടുത്തും: മുഖ്യമന്ത്രി

ദുരിതാശ്വാസം വൈകി; അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശാസന

Published On:Aug 17, 2018 | 11:41 am

തിരു: പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ദുരിതാശ്വാസമെത്തിക്കാന്‍ വൈകിയതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്.കുര്യന് മുഖ്യമന്ത്രിയുടെ ശാസന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിലടക്കം പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടവരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്താന്‍ വൈകി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വൈകിയാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കിയതിനാണ് പി.എച്.കുര്യനെ മുഖ്യമന്ത്രി ശാസിച്ചത്. ഇതുവരെ എത്ര പേരെ രക്ഷപ്പെടുത്തി,ബാക്കിയുള്ളവരെ എപ്പോള്‍ രക്ഷിക്കാനാകും തുടങ്ങിയ കാര്യങ്ങളും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    12 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു