Tuesday, November 20th, 2018

ഭയപ്പെടേണ്ട: മുഖ്യമന്ത്രി

കേന്ദ്രവും സംസ്ഥാനവും പ്രളക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്.

Published On:Aug 16, 2018 | 1:01 pm

തിരു: കാലവര്‍ഷം കേരളത്തില്‍ കനത്ത നാശം വിതച്ചെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ അതനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് സ്വയം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ വെള്ളമില്ലല്ലോ. അതിനാല്‍ മാറുന്നത് എന്തിനാണ് എന്ന ധാരണയൊന്നും പാടില്ല. താല്‍ക്കാലികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടായാലും എല്ലാവരും മാറി നില്‍ക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ ശരിയായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും പ്രളക്കെടുതി നേരിടാന്‍ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    9 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    13 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    15 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    16 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല