Wednesday, September 19th, 2018

പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക: മുഖ്യമന്ത്രി

പത്തു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്റില്‍ ഇടുതപക്ഷത്തിന്റെ ഉറച്ച ശബ്ദമായിരുന്നു.

Published On:Aug 13, 2018 | 11:40 am

തിരു: അതിപ്രഗ്ത്ഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പത്തു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്റില്‍ ഇടുതപക്ഷത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളിലടക്കം ദീര്‍ഘകാലം അദ്ദേഹം പാര്‍ലമെന്റില്‍ സി.പി.എമ്മിനെ നയിച്ചു. കേന്ദ്ര സര്‍ക്കാരുകളുടെ അനീതിയും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതിന് പാര്‍ലമെന്റിനെ അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചു. ജനവിരുദ്ധമായ നിയമനിര്‍ണങ്ങളെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിലും ജനക്ഷേമകരമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിയമപണ്ഡിതന്‍ കൂടിയായ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും.
കുപ്രസിദ്ധമായ ബോഫോഴ്‌സ് ഇടപാട് ഉള്‍പ്പെടെയുളള അഴിമതികള്‍ തുറന്നുകാണിക്കുന്നതില്‍ സോമനാഥിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന വേളയില്‍ സോമനാഥിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണ്. എല്ലാ വിഭാഗമാളുകളുടെയും ബഹുമാനം ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോക്‌സഭയിലെ സംവാദങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുന്നതിന് സോമനാഥ് നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു സോമനാഥ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    8 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    16 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    18 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു