Thursday, September 20th, 2018

സാധാരണക്കാരന് മേല്‍ പോലീസ് കുതിര കയറരുത്: മുഖ്യമന്ത്രി

വിയോജിപ്പുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനമായി കാണരുത്

Published On:Jul 25, 2018 | 11:33 am

തിരു: പോലീസ് മനുഷ്യാവകാശ ലംഘകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യവകാശ സംരക്ഷകരായി വേണം പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക പോലീസിംഗ് സംബന്ധിച്ച ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ പൗരനുമേല്‍ കുതിര കയറുന്നതാകരുത് പോലീസിന്റെ നയം. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍, പോലീസ് ശരിയായ രീതിയിലേ പ്രവര്‍ത്തിക്കാവൂ. അധികാരം പോലീസിനെ ദുഷിപ്പിക്കുന്ന തലത്തിലേക്ക് എത്തരുത്. അഴിമതി, മൂന്നാംമുറ, അന്യായമായി തടങ്കലില്‍ വെക്കല്‍, അമിതാധികാര പ്രയോഗം എന്നിവയെല്ലാം പോലീസിന് ഭൂഷണമല്ല. ഇത്തരം ദുഷ്പ്രവണതകള്‍ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസുരക്ഷയെ കരുതി പോലീസിന് പലപ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നത് സ്വാഭാവികമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാര്‍ക്ക് നേരെയുണ്ടാകുന്ന എതിര്‍പ്പുകളെ പൊതുസമൂഹം ഒന്നിച്ച് നിന്ന് പ്രതിരോധിക്കണം. എഴുത്തുകാര്‍ ഇവിടം വിട്ട് പോകണമെന്നും എഴുത്ത് നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന സംഭവങ്ങള്‍ കേരളത്തിലും ഉണ്ടായിത്തുടങ്ങിയിരിക്കുന്നത് ആശങ്കാജനകമാണ്. വിയോജിപ്പുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനമായി കാണുന്ന സ്ഥിതിവിശേഷം വര്‍ധിച്ചു വരികയാണ്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    9 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    11 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    13 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    13 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല