Sunday, September 23rd, 2018

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചരണങ്ങളില്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Published On:Jun 4, 2018 | 10:31 am

തിരു: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചരണങ്ങളില്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി
തിരു: വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ദുരഭിമാനക്കൊലയില്‍ നിയമസഭയില്‍ ബഹളം. ആഭ്യന്തര വകുപ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി ദുരഭിമാനക്കൊലയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതോടെയാണ് ബഹളം ആരംഭിച്ചത്. പോലീസിന്റേത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പോലിസ് നോക്കിനല്‍ക്കെ പെണ്‍കുട്ടിയെ പിതാവ് മര്‍ദിച്ചിട്ടും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
പോലീസ് പിന്തുണയോട് കൂടിയുള്ള ദുരഭിമാന കൊലപാതകമാണ് കെവിന്റെതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സമയം അതിക്രമിച്ചുവെന്നും തിരുവഞ്ചൂരിന്റെ പ്രസംഗം ഉടന്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടതോടെയാണ് ബഹളം ആരംഭിച്ചത്. സ്പീക്കര്‍ ആരുടെ പക്ഷത്താണെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. കെവിന്റെ തിരോധാനത്തെ തുടര്‍ന്ന് നീനുവും പിതാവും 24 മണിക്കൂറോളം കാത്തു നിന്നപ്പോള്‍ ഈ സമയത്തെ കുറിച്ച് പോലീസിന് ബോധമുണ്ടായിരുന്നില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷ ഭരണ പക്ഷ കക്ഷികള്‍ ബഹളം തുടങ്ങി.
അതിനിടെ, ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി നോട്ടീസിന് മറുപടി നല്‍കി. കെവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ചോദ്യോത്തരവേളയില്‍ ആര്‍.എസ്.എസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. വാട്ട്‌സാപ്പ് ഹര്‍ത്താലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചരണങ്ങളില്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ അക്രമം പടരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ പിടിയിലായ ഒരാള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനും മറ്റൊരാള്‍ പഠനകാലത്ത് എബിവിപി പ്രവര്‍ത്തകനാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പോലീസ് നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ലാസ്സില്‍ വിമര്‍ശിക്കുന്ന അധ്യാപകരോടുള്ള പ്രതിഷേധത്തിന് പോലും കൗമാരക്കാര്‍ സൈബര്‍ ക്രൈമുകളില്‍ ഏര്‍പ്പെടാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ കൗമാരക്കാര്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതും മോശമായ കാര്യങ്ങളിലേക്ക് വഴി തിരിച്ചു വിടുന്നത് നിയന്ത്രിക്കണമെന്ന് പ്രതിപക്ഷ എംഎല്‍എമാരും പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ വന്‍ തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷത്തിന്റെതടക്കം മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ജൂണ്‍ 21 വരെ 12 ദിവസമാണ് സഭ ചേരുക. ഇക്കുറി മാര്‍ച്ചില്‍ തന്നെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് പ്രത്യേകമായി ചേരുന്നത്.

 

 

LIVE NEWS - ONLINE

 • 1
  1 hour ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  2 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 3
  14 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 4
  15 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 5
  17 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 6
  20 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 7
  20 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 8
  20 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 9
  22 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും