പോലീസിന്റെ വീഴ്ചകള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
പോലീസിന്റെ വീഴ്ചകള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
തിരു: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.സംഭവത്തില്‍ പോലീസ് നടപടി വൈകിയത് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.പോലീസിന്റെ വീഴ്ചകള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ക്കശമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ട് പോയത് തന്റെ സഹോദരനും സംഘവുമാണ് ചൂണ്ടിക്കാട്ടി ഭാര്യ നീനു കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനാര്‍ഥം പിന്നീട് പരിഗണിക്കാമെന്നാണ് എസ്.ഐ ഷിബു നീനുവിനോട് പറഞ്ഞത്. ഇത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.