Tuesday, June 18th, 2019

പ്രസ് ക്ലബ് അക്രമം; ഗൗരവമായി കാണും; മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

Published On:May 4, 2018 | 12:30 pm

മലപ്പുറം: പ്രസ് ക്ലബിന് നേരെയുണ്ടായ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് നേരെ അജ്ഞാതര്‍ ബോംബ് എറിഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞദിവസം നടത്തിയ പ്രകടനത്തിനിടെയാണ് മലപ്പുറം പ്രസ് ക്ലബിന് നേരെ ആക്രമണമുണ്ടായത്. അക്രമത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീന് (23) പരിക്കേറ്റിരുന്നു. ഫുആദിനെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെ മലപ്പുറം പ്രസ് ക്ലബിന് മുന്നിലാണ് സംഭവം.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് മലപ്പുറം മുണ്ടുപറമ്പിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതായി പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് അക്രമസംഭവങ്ങളുണ്ടായത്. മുണ്ടുപറമ്പില്‍നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ഗതാഗതക്കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരന്‍ സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു.
അക്രമം നടക്കുമ്പോള്‍ പ്രസ് ക്ലബിലുണ്ടായിരുന്ന ഫുആദ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് കണ്ട പ്രകടനക്കാരില്‍ ഏതാനും പേര്‍ അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുആദിനെ ചവിട്ടിയ അക്രമികള്‍ മൊബൈല്‍ പിടിച്ചുവാങ്ങി കൊണ്ടുപോയി. പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.

 

LIVE NEWS - ONLINE

  • 1
    29 mins ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 2
    4 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 3
    4 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 4
    5 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 5
    5 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 6
    5 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    5 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 8
    5 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 9
    7 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം