Saturday, July 21st, 2018

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം: മുഖ്യമന്ത്രി

പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. മത്സ്യബന്ധന വകുപ്പ് നല്‍കുന്ന സഹായങ്ങള്‍ക്ക് പുറമെയാണിത്.

Published On:Dec 2, 2017 | 12:19 pm

തിരു: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലും മഴക്കെടുതിയിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. അപകടങ്ങള്‍ സംഭവിച്ചാല്‍ മത്സ്യബന്ധന വകുപ്പ് നല്‍കുന്ന സഹായങ്ങള്‍ക്ക് പുറമെയാണ് ഈ നഷ്ടപരിഹാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിക്കേറ്റവര്‍ക്ക് ഇന്നലെ 5000 രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് 15000 ആക്കി ഉയര്‍ത്തുകയും മത്സ്യബന്ധന ക്ഷേമവകുപ്പ് 5000 രൂപയും നല്‍കും. മൊത്തം 20000 രൂപയാണ് പരിക്കേറ്റവര്‍ക്ക് നല്‍കുക.
ഇത് കൂടാതെ തീരദേശത്തുള്ള എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഒരാഴ്ച സൗജന്യ റേഷന്‍ നല്‍കാനും കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു. കടലില്‍ ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരംതന്നെ നല്‍കും. മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 529 കുടുംബങ്ങളെ മുപ്പത് ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഈ ക്യാമ്പിലുള്ളവര്‍ക്കെല്ലാം മരുന്നടക്കമുള്ള സാധനങ്ങള്‍ നല്‍കും. നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടത്തിയത്. സര്‍ക്കാരിന് ഇവരോടെല്ലാം വലിയ നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര വകുപ്പുകളും നല്ലരീതിയില്‍ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം നാശനഷ്ടങ്ങളു കണക്കുകള്‍ എടുത്തുവരികയാണ്. യുദ്ധകാല അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ കപ്പല്‍ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്തപടച്ചത് ചിലരുടെ മാനസിക രോഗത്തിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

LIVE NEWS - ONLINE

  • 1
    16 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    56 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    1 hour ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും