തിരു: കടുത്ത വരള്‍ച്ച സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്പാദനത്തെ കാര്യമായി ബാധിച്ചതിനാല്‍ ജനങ്ങള്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാഹചര്യം മറികടക്കാന്‍ ഉപയോഗം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനത്തോളം ഇപ്പോള്‍ പുറത്തുനിന്നു വാങ്ങുകയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന 30 ശതമാനത്തില്‍ കൂടുതലും ജലനിലയങ്ങളില്‍ നിന്നുള്ളതാണ്. … Continue reading "അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണം: മുഖ്യമന്ത്രി"