Monday, August 26th, 2019

എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല

Published On:Jul 24, 2019 | 12:32 pm

തിരു: പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സിയെക്കുറിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പി.എസ്.സി നടത്തുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പിഎസ്.സി വഴി 110000ഓളം നിയമനങ്ങള്‍ നടന്നു. 22000ഓളം തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. പിഎസ്.സി അതിവേഗത്തില്‍ തന്നെ നിയമന നടപടികള്‍ നടത്തുന്നുണ്ട്. എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് യുവജനങ്ങളില്‍ അങ്കലാപ്പുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്.
യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ ആ കോളേജില്‍നിന്ന് പിഎസ്.സി പരീക്ഷയെഴുതി സ്ഥാനം നേടിയെന്നാരോപിച്ച് വലിയ പ്രചരണങ്ങളാണ് നടന്നത്. എന്നാല്‍ വസ്തുത അതല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത പിഎസ്.സിക്ക് കിട്ടിയത് വിശ്വാസ്യത ഉറപ്പുള്ളതുകൊണ്ടാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന അജണ്ടയുടെ ഭാഗമായി ഇതിനെ കാണണം.
അക്രമസംഭവങ്ങളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസത്തെ തകര്‍ത്ത് സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ കോളേജുകളില്‍ അക്കാദമിക് നിലവാരംകൊണ്ടും പാരമ്പര്യംകൊണ്ടും ഉയര്‍ന്ന കോളേജുകളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളേജ്. ഇന്ത്യയില്‍ത്തന്നെ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണിത്. നിര്‍ഭാഗ്യകരമായ ചില പ്രശ്‌നങ്ങള്‍ അവിടെയുണ്ടായി. അക്രമം നടന്നു. ഇതില്‍ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ല. അതുകൊണ്ട് കര്‍ശന നടപടിയും സ്വീകരിച്ചിട്ടുണ്ട്.
കോജിനകത്ത് ഒരു തരത്തിലുള്ള അക്രമപ്രവര്‍ത്തനവും അനുവദിക്കില്ല. തെറ്റായ പ്രവണത ഉണ്ടായാല്‍ ആ സ്ഥാപനത്തെ ഇല്ലാതാക്കുക എന്ന സമീപനം സ്വീകരിക്കാനാകില്ല. എലിയെ പേടിച്ച് ഇല്ലം ചുടാനാവില്ല. പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അതിനു പകരം, കോളേജിനെ ഇല്ലാതാക്കാനുള്ള ശ്രമം ചില കോണുകളില്‍നിന്ന് ഉയര്‍ന്നുവരുന്നത് ഗൗരവമായി കാണണം. ഇത് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം