Wednesday, August 21st, 2019

തെറ്റ് ആവര്‍ത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല: മുഖ്യമന്ത്രി

ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണ

Published On:Jul 9, 2019 | 4:40 pm

പാലക്കാട്: ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യവകാശത്തിന്റെ പേരില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണ്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവര്‍ത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ല. ശിക്ഷ നല്‍കുന്നവരല്ല ജയില്‍ ഉദ്യോഗസ്ഥര്‍. തിരുത്തലുകള്‍ ഉണ്ടാക്കാനുള്ള അവസരം നല്‍കണം. തടവുകാര്‍ക്കു മാനസിക സമീപനം നല്‍കണം. ജയില്‍ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലിനുളളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ഇത്തരക്കാര്‍ കര്‍ശന നടപടി മുന്നില്‍ക്കാണണം. ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍നിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു