Tuesday, September 17th, 2019

പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

കമ്മീഷണറേറ്റ് തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

Published On:Jun 18, 2019 | 12:28 pm

തിരു: മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകള്‍ പോലീസ് സേനയില്‍ ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കമ്മീഷണറേറ്റ് തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സമവായത്തിലൂടെ മാത്രമെ ഇക്കാര്യം നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ഭരണം പോലീസിന് നല്‍കിയെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയല്ല. നഗരത്തിലെ പോലീസിന് കൂടുതല്‍ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    9 hours ago

    രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

  • 2
    11 hours ago

    കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ജീപ്പ് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

  • 3
    14 hours ago

    അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലം: കോടിയേരി

  • 4
    15 hours ago

    കശ്മീരില്‍ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

  • 5
    16 hours ago

    ‘ഐസിയു’ ഹ്രസ്വ ചിത്രം വൈറലാവുന്നു

  • 6
    17 hours ago

    വ്യാജ ഇടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിയ യുവാവ് അറസ്റ്റില്‍

  • 7
    18 hours ago

    പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

  • 8
    18 hours ago

    പി.എസ്.സിയുടെ മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണം: മുഖ്യമന്ത്രി

  • 9
    18 hours ago

    പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും