Thursday, August 22nd, 2019

പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

സമഗ്ര വികസനത്തിന് അടിത്തറയൊരുക്കും

Published On:May 20, 2019 | 12:41 pm

തിരു: വിദേശ സന്ദര്‍ശനം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുറോപ്യന്‍ സന്ദര്‍ശനം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യും. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറയൊരുക്കാനുതകുന്ന നിരവധി കാര്യങ്ങള്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിക്കുമെന്നും ഡച്ച് മാതൃക കൂടി പരിഗണിച്ചാവും തീരുമാനങ്ങള്‍ എടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെതര്‍ലന്റ്്‌സിലെ പല കാര്യങ്ങളും കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താനായി. റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് പദ്ധതി കേരളത്തിലും നടപ്പാക്കാവുന്നതാണ്. തീരവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതിയാണിത്. സമുദ്ര നിരപ്പില്‍ നിന്ന് താഴെ നില്‍ക്കുന്ന പ്രദേശങ്ങളിലാണ് നെതര്‍ലന്റ്‌സ് ഇത് നടപ്പിലാക്കിയത്. കുട്ടനാട് പോലുള്ള കേരളത്തിലെ പ്രദേശങ്ങളില്‍ ഇവ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെതര്‍ലന്റ്‌സിലെ ജലവിഭവ ജലമാനേജ്‌മെന്റ് വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞു. അവര്‍ അവതരിപ്പിച്ച പദ്ധതികള്‍ പലതും കേരളത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. കാര്‍ഷിക രംഗത്ത് നെതര്‍ലന്റ്‌സിന് വമ്പിച്ച ഉത്പാദനക്ഷമതയുണ്ട്. കൃഷി വനപരിപാലനം എന്നിവയില്‍ ഒന്നാം സ്ഥാനത്തുളള്ള സര്‍വകലാശാല സന്ദര്‍ശിച്ചു. പരമ്പരാഗത കൃഷിരീതിയോടൊപ്പം പൊസിഷന്‍ ഫാമിംഗ്, വിള വൈവിധ്യ വത്കരണം, കടല്‍ നിരപ്പിന് താഴെയുള്ള കൃഷി, ഉപ്പുവെള്ളത്തിലെ കൃഷി എന്നിവയെല്ലാം ചര്‍ച്ചയായി.
കയര്‍ മേഖലയുടെ വളര്‍ച്ചക്ക് ഉതകുന്ന തരത്തിലുള്ള ഇന്ത്യയിലെ ഡച്ച് പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍