Wednesday, May 22nd, 2019

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റചട്ടം തുടരുന്ന സാഹചര്യത്തില്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നാണ് വിശദീകരണം.

Published On:May 6, 2019 | 12:47 pm

തിരു: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കാനിരുന്ന പരിപാടിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിലക്കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്ഘാടന പരിപാടിക്ക് അനുമതി തേടി തെരഞ്ഞെടുപ്പ് കമീഷനെ സര്‍ക്കാര്‍ സമീപിച്ചിരുന്നു. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് ഉദ്ഘാടനം വിലക്കിയ വിവരം കമീഷന്‍ അറിയിച്ചിട്ടുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റചട്ടം തുടരുന്ന സാഹചര്യത്തില്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നാണ് വിശദീകരണം.
തിരുവനന്തപുരം സ്റ്റാറ്റിയൂവില്‍ വൈകീട്ടാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കാനിരുന്നത്. ഇന്ന് മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുറക്കാനുള്ള പദ്ധതിയാണിത്. മുഖ്യമന്ത്രിയെ കൂടാതെ സഹകരണ വകുപ്പ് മന്ത്രിയുമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

 

 

LIVE NEWS - ONLINE

  • 1
    41 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    1 hour ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    3 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു