Wednesday, May 22nd, 2019

‘മാറിനില്‍ക്കങ്ങോട്ട്’

മാധ്യമ പ്രവര്‍ത്തരോട് വീണ്ടും മുഖ്യമന്ത്രിയുടെ ആക്രോശം

Published On:Apr 24, 2019 | 12:35 pm

കൊച്ചി: പോളിംഗ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്‍ക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയുമില്ല.
എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോകുകയും ചെയ്തു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ഇത്തവണ 77.68 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (74.02%) 3.66 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. പോളിംഗിലുണ്ടായ വര്‍ധന തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന് എല്‍ഡിഎഫ് അടക്കമുള്ള എല്ലാ മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് തട്ടിക്കയറിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 2017 ജൂലൈയില്‍ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന സമാധാന ചര്‍ച്ചയിലായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു.

 

LIVE NEWS - ONLINE

  • 1
    11 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    32 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു