Friday, November 24th, 2017

മുഖക്കുരുവും മുഖത്തെ പാടും പ്രശ്‌നമാണോ?

മുഖത്തെ പാട് ഇല്ലാതാക്കാന്‍ കറ്റാര്‍ വാഴ നീര് നല്ലതാണ്

Published On:Sep 12, 2017 | 8:47 am

മിക്കവരും നേരിടുന്ന വലിയ പ്രശ്‌നമാണ് മുഖക്കുരുവും അതിന്റെ പാടുകളും. ഈ പ്രശ്‌നം ഇല്ലാതാക്കാന്‍ ക്രീമുകള്‍ക്ക് പുറകെ പോകുന്നവരാണ് പലരും. എന്നാല്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങല്‍ വഴി ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. നിരവധി ക്രീമുകള്‍ തേച്ച് മുഖത്തിന് ദോഷം വരുത്തുന്നതിലും എത്രയോ നല്ലതാണ് ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങള്‍. നമ്മുടെ വീട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ മാത്രം മതി മുഖക്കുരു പരിഹാരത്തിന്

കര്‍പ്പൂരവും തുളസിയും, ഇത് മുഖത്തിന് ഏറ്റവും ഗുണം ചെയ്യുന്നു. ഇവ രണ്ടും മിശ്രിതമാക്കി മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ചാല്‍ മതി. മുഖത്തെ പാടുകളും ഇല്ലാതാക്കാന്‍ സഹായ്ക്കുന്നു. മുട്ടയുടെ വെള്ള പൊതുവേ സൗന്ദര്യ സംരക്ഷണത്തിന് പ്രധാനിയാണ്. ഇതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് തേച്ച്പിടിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞ് കഴുകിയാല്‍ മതി. മുഖത്തെ തിളക്കത്തിനും, മുഖക്കുരുവിനും നല്ലതാണ്. കറ്റര്‍ വാഴ കേശസംരക്ഷണത്തിന് ഏവരും ഉപയോഗിക്കുന്നതാണ്, എന്നാല്‍ മുഖ സൗന്ദര്യത്തിനും ഇത് നല്ലതാണ്. കറ്റാര്‍വാഴ നീരില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി. മുഖത്തെ പാടുകള്‍ കളയാന്‍ സഹായ്ക്കുന്നു. സൗന്ദര്യ സംരകഷണത്തിന് പൊതുവെ ഉപയോഗിക്കുന്നതാണ് പപ്പായ. ഇത് മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായ്ക്കുന്നു. ഗ്രീന്‍ ടീ ആരോഗ്യത്തിന് അത്യുത്തമമാണ്. രാവിലെ എഴുന്നേറ്റ് ഗ്രീന്‍ ടീ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ ഇത് മുഖ സംരക്ഷണത്തതിനും ഉപയോഗിക്കുന്നു. ആന്റി ഓക്‌സിഡന്റ് കലവറായ ഗ്രീന്‍ ടീകൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് പാടുകള്‍ ഇല്ലാതാക്കാന്‍ സഹായ്ക്കുന്നു.

മുഖ സൗന്ദര്യത്തിന് എല്ലാവരും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ പ്രധാന്യം കൊടുക്കാറുണ്ട്. അതിനു വേണ്ടി വിലകൂടിയ ക്രീമുകള്‍ക്ക് പുറകെയാണ് ഇവര്‍ പോകുന്നത്. അതിനു പകരം ഇത്തരം പ്രകൃതിദത്തമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മുഖ സംരക്ഷണത്തിന്റെ കാര്യത്തില്‍ പേടിക്കേണ്ടതില്ല.

 

LIVE NEWS - ONLINE

  • 1
    9 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    17 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    40 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    45 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    49 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    3 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍