Wednesday, July 24th, 2019

പിള്ളയെ മാറ്റാന്‍ സാധ്യത; സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായേക്കും

രാജ്യമൊട്ടുക്കും നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്നത് വിമര്‍ശിക്കപ്പെടുന്നു.

Published On:May 28, 2019 | 10:59 am

ആലപ്പുഴ: തെരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. ശബരിമല യുവതി പ്രവേശനവും, അതുമായുണ്ടായ വിവാദങ്ങളും പാര്‍ട്ടിക്ക് ഏറ്റവുമധികം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉറച്ച സീറ്റായി കരുതിയിരുന്ന തിരുവനന്തപുരവും കൈവിട്ടതോടെ നേതൃമാറ്റത്തിനുള്ള മുറവിളി യോഗത്തില്‍ മുഴങ്ങിത്തുടങ്ങി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരന്‍ പിള്ളയെ മാറ്റണമെന്ന ആവശ്യം ബി.ജെ.പിക്കുള്ളില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയവേളയില്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് പാര്‍ട്ടിയിലെ പ്രധാനവിമര്‍ശനം. തിരുവനന്തപുരത്ത് ബി.ജെ.പി ആര്‍.എസ്.എസ് ശക്തി കേന്ദ്രമായ വട്ടിയൂര്‍ക്കാവില്‍ പോലും ഫലം വന്നപ്പോള്‍ പിന്നിലായി. ഒരു ലക്ഷത്തിലധികം വോട്ടിനാണ് കുമ്മനം പരാജയപ്പെട്ടത്. പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശൂരില്‍ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പ്രതീക്ഷ്‌ക്കൊത്ത് വോട്ടുനില ഉയര്‍ന്നുമില്ല.
രാജ്യമൊട്ടുക്കും നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായി തന്നെയാണ് വിലയിരുത്തപ്പെടുക. ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയപ്പോള്‍ പ്രതീക്ഷിച്ച ജാതിവോട്ടുകള്‍ കൂടെപോന്നില്ലെന്നതും പാര്‍ട്ടി പരിശോധിക്കും. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടിനൊപ്പം നിന്നെങ്കിലും നായര്‍വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. കരുത്തുറ്റ നേതൃത്വം കേരളത്തില്‍ വരണമെന്ന ആവശ്യത്തില്‍ കെ.സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പി.കെ.കൃഷ്ണദാസിനെ പിന്തുണക്കുന്നവരും കുറവല്ല.

LIVE NEWS - ONLINE

 • 1
  3 mins ago

  എലിയെ പേടിച്ച് ഇല്ലം ചൂടരുത്: മുഖ്യമന്ത്രി

 • 2
  18 mins ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

 • 3
  43 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 4
  46 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 5
  1 hour ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 6
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 7
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 8
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 9
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല