Tuesday, June 18th, 2019

സ്‌കൂളുകളിലെ വിനോദയാത്ര നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കും പോകാം

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 500 രൂപ മുതല്‍ 1000 രൂപവരെ ഈടാക്കിയാണ് വിനോദയാത്രകളില്‍ പങ്കെടുപ്പിച്ചിരുന്നത്.

Published On:Oct 7, 2017 | 11:17 am

കണ്ണൂര്‍: സ്‌കൂളുകളില്‍ നിന്നും സംഘടിപ്പിക്കുന്ന വിനോദയാത്രയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 500 രൂപ മുതല്‍ 1000 രൂപവരെ ഈടാക്കിയാണ് വിനോദയാത്രകളില്‍ പങ്കെടുപ്പിച്ചിരുന്നത്. പലപ്പോഴും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പരാധീനതമൂലം ഇത്തരം വിനോദയാത്രകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരുന്നു. ഇത് രണ്ട് തരം വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കും എന്ന് പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡയരക്ടര്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സ്‌കൂളില്‍ നിന്ന് സംഘടിപ്പിക്കുന്ന വിനോദയാത്രകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇതിനാവശ്യമായി വരുന്ന അധിക ബാദ്ധ്യത പി ടി എ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂളുകളുടെ വിനോദയാത്ര പഠനത്തിന് കൂടി പ്രയോജനപ്പെടുത്തുന്നതിനാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഉറപ്പാക്കണം. മുഴുവന്‍ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഇത് സംബന്ധിച്ച നിര്‍ദ്ദേശം പ്രഥമാധ്യാപകര്‍ക്ക് നല്‍കണമെന്നും ഡയരക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഒരാഴ്ചക്കകം വിദ്യാഭ്യാസ ഉപ ഡയരക്ടര്‍മാര്‍ക്ക് നല്‍കണമെന്നും ഡി പി ഐ നിര്‍ദ്ദേശം നല്‍കി.

 

 

LIVE NEWS - ONLINE

  • 1
    21 mins ago

    ബിനോയി കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകരാട്ട്

  • 2
    4 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 3
    4 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 4
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 5
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 6
    5 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    5 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 8
    5 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 9
    7 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം