Monday, February 18th, 2019

അച്ചാര്‍ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

അമിതമായ അളവില്‍ അച്ചാര്‍ കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു

Published On:Jun 23, 2018 | 9:46 am

പ്രായഭേതമന്യേ കുട്ടികളും, മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന വിഭവമാണ് അച്ചാര്‍. പലര്‍ക്കും അച്ചാറില്ലാതെ ചോറ് ഇറങ്ങില്ല എന്ന അവസ്ഥയാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പോലും അച്ചാര്‍ കഴിക്കുന്നവരുമുണ്ട്. അച്ചാറിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, എന്നിട്ടും ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. അച്ചാര്‍ ഏതു തരത്തില്‍ ആരോഗ്യത്തെ ബാധിക്കുമെന്നത് അറിയാത്തതാണ് ഇതിന് കാരണം.
മാസങ്ങളോളം അച്ചാര്‍ സൂക്ഷിക്കേണ്ടതിനാല്‍ ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊടി തുടങ്ങിയവ അച്ചാറുകളില്‍ കൂടുതലായി ഉപയോഗിക്കുന്നു. എന്നാല്‍ ഇവ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതല്ല. എരുവ് അമിതമായി കഴിച്ചാല്‍ വയറിന്റെ ആരോഗ്യത്തിന് ബാധിക്കും. അതുപോലെ തന്നെ വിനാഗിരിയും ആരോഗ്യത്തിന് നല്ലതല്ല.
പല അച്ചാറുകളും ഗ്യാസിന്റെ പ്രശ്‌നം കൂട്ടുവാന്‍ കാരണമാകുന്നുണ്ട്. എരുവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്‌ട്രൈറ്റിസ് ഉള്ളവര്‍ എപ്പോഴും അച്ചാറുകള്‍ മിതമായി മാത്രമേ ഉപയോഗിക്കാവൂ. രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കില്‍ അതിലൂടെ ശരീരത്തില്‍ ദഹനം നടക്കുമ്പോള്‍ അമിതമായ അസിഡിറ്റി ഉല്‍പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അള്‍സറിന് കാരണാവുന്നു.
ഉയര്‍ന്ന അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതും മനുഷ്യ ശരീരത്തില്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നു. കൂടുതല്‍ നാള്‍ നിലനില്‍ക്കുവാന്‍ വേണ്ടിയാണ് അച്ചാറുകളില്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ക്കുന്നത്. ഉപ്പ് ലൈനിങ് ഇറിറ്റേഷന്‍ ഉണ്ടാക്കുകയും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.
അമിതമായ അളവില്‍ അച്ചാര്‍ കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കിഡ്നി പ്രവര്‍ത്തിക്കുകയും കിഡ്നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്നി രോഗം ഉള്ളവരും അച്ചാര്‍ മിതമാക്കണം. അച്ചാറില്‍ എണ്ണയും കൂടുതലായി ഉപയോഗിക്കുന്നുണ്ട്. എണ്ണ അമിതമായി ഉപയോഗിക്കുമ്പോള്‍ അത് കൊളസ്‌ട്രോളിന് കാരണമാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതിലും നല്ലത് അച്ചാര്‍ ഉപയോഗം കുറക്കുക എന്നതാണ്. ഇനി അച്ചാര്‍ നിര്‍ബന്ധമാണെങ്കില്‍ കുറച്ച് മാത്രം കഴിക്കുക, എന്നാല്‍ സ്ഥിരമായി കഴിക്കരുത്.

LIVE NEWS - ONLINE

 • 1
  51 mins ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 2
  2 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 3
  14 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 4
  17 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 5
  23 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 6
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 7
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 8
  2 days ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 9
  2 days ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു