Thursday, September 20th, 2018

സ്വന്തം കുഞ്ഞിന് മുലയൂട്ടി ഈ അച്ഛന്‍..!

കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം മാക്‌സാ തന്നെയാണ് ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

Published On:Jul 6, 2018 | 11:23 am

കുഞ്ഞിന് മുലയൂട്ടുന്ന ഒരു അച്ഛന്റെ ചിത്രം സോ,്‌യല്‍ മീഡിയയില്‍ വൈറലാവുന്നു. വ്യാജ വാര്‍ത്തയോ ചിത്രമോ അല്ല ഇത്. മാക്‌സാ മില്ല്യന്‍ എന്ന അച്ഛന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിത്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം മാക്‌സാ തന്നെയാണ് ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പ്രസവത്തിനായി ഭാര്യയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോള്‍ അദ്ദേഹം ഒരിക്കല്‍ പോലും കരുതിയിരുന്നില്ല തന്നെ കാത്തിരിക്കുന്ന പുതിയ നിയോഗങ്ങളെ പറ്റി. മാക്‌സാ മില്ല്യനും ഭാര്യ ഏപ്രില്‍ ന്യൂബൗറിനും ജൂണ്‍ 26നാണ് കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍, പ്രസവത്തെ തുടര്‍ന്നുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഏപ്രിലിനെ കാര്യമായി ബാധിച്ചു. പ്രസവശേഷം അവരെ തുടര്‍ ചികില്‍സക്കായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നു.
അതോടെ കുഞ്ഞിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മില്യന്റെ കൈകളിലായി. ഏപ്രിലിന് കുഞ്ഞിന് മുലയൂട്ടാന്‍ കഴിയാത്തതിനാല്‍ കുഞ്ഞിന് കുപ്പിപാല്‍ നല്‍കാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍, തന്റെ മകള്‍ക്ക്് ശരിക്കും മുലകുടി അനുഭവിപ്പിക്കാന്‍ കഴിയില്ലല്ലോ എന്ന ചിന്ത അച്ഛനെ വല്ലാതെ അകറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ മാറോട് ചേര്‍ത്ത് താന്‍ തന്നെ മകള്‍ക്ക് പാല്‍ നല്‍കുമെന്ന് ഈ അച്ഛന്‍ തീരുമാനിച്ചു. തുടര്‍ന്ന് നേഴ്‌സിന്റെ സഹായത്തോടെ മില്യന്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ തീരുമാനിച്ചത്.
ഒരു ട്യൂബുവഴി സിറിഞ്ചുമായി ബന്ധിപ്പിച്ച പ്ലാസ്റ്റിക് നിപ്പിള്‍ ഷീല്‍ഡ് അച്ഛന്റെ മാറില്‍ ഘടിപ്പിച്ചു. അങ്ങനെ മില്യന്‍ തന്റെ മകള്‍ക്ക് മാറോട് ചേര്‍ത്ത് പാല്‍ നല്‍കി. മില്യന്‍ തന്റെ മകള്‍ക്ക് റോസ്‌ലി എന്ന പേര് വിളിക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    5 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    6 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    8 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു