Saturday, February 16th, 2019

ഫോണില്‍ സംസാരം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: ഫോണില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ചിത്രം ഒരു യാത്രക്കാരന്‍ ബസിലിരുന്നുകൊണ്ടു തന്നെ ജോയിന്റ് ആര്‍ടിഒയ്ക്കു വാട്‌സാപ്പ് ചെയ്തതിനെ തുടര്‍ന്നാണ് ബസ് ഡ്രൈവറുടെ ലൈസന്‍സ് ഏഴുമണിക്കൂറിനുള്ളില്‍ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ജോയിന്റ് ആര്‍ടിഒ എസ്ആര്‍ ഷാജിയാണ് നടപടിയെടുത്തത്. ഇന്നലെ രാവിലെ ചാവക്കാട്-പേരകം റൂട്ടിലാണ് സംഭവം. നല്ല മഴയുള്ള സമയത്തു ഡ്രൈവര്‍ … Continue reading "ഫോണില്‍ സംസാരം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു"

Published On:Jul 10, 2018 | 8:05 am

തൃശൂര്‍: ഫോണില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ചിത്രം ഒരു യാത്രക്കാരന്‍ ബസിലിരുന്നുകൊണ്ടു തന്നെ ജോയിന്റ് ആര്‍ടിഒയ്ക്കു വാട്‌സാപ്പ് ചെയ്തതിനെ തുടര്‍ന്നാണ് ബസ് ഡ്രൈവറുടെ ലൈസന്‍സ് ഏഴുമണിക്കൂറിനുള്ളില്‍ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ജോയിന്റ് ആര്‍ടിഒ എസ്ആര്‍ ഷാജിയാണ് നടപടിയെടുത്തത്. ഇന്നലെ രാവിലെ ചാവക്കാട്-പേരകം റൂട്ടിലാണ് സംഭവം. നല്ല മഴയുള്ള സമയത്തു ഡ്രൈവര്‍ അലസമായി ഫോണില്‍ സംസാരിച്ച്‌കൊണ്ട് ബസോടിക്കുന്നതിന്റെ ദൃശ്യമാണ് യാത്രക്കാരന്‍ ജോയിന്റ് ആര്‍ടിഒക്ക് അയച്ച്‌കൊടുത്തത്. ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ പൊതുജനത്തിന് അറിയിക്കാന്‍ എല്ലാ ജോയിന്റ് ആര്‍ടി ഓഫിസുകള്‍ തോറും വാട്‌സാപ്പ് നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അജിത് കുമാര്‍ അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഫലമായാണ് നടപടി.

LIVE NEWS - ONLINE

  • 1
    53 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 2
    53 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 4
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    3 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു