Tuesday, September 25th, 2018

പി.ജി ഡിപ്ലോമ ഇന്‍ ഫോറസ്റ്റ് മാനേജ്‌മെന്റ്

        കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഭോപാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് രണ്ടു വര്‍ഷത്തെ പി.ജി ഡിപ്‌ളോമ ഇന്‍ ഫോറസ്റ്റ് മാനേജ്‌മെന്റ് (പി.ജി.ഡി.എഫ്.എം) കോഴ്‌സിലെ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. വനം, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനം, ഗവേഷണം തുടങ്ങിയവയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. യോഗ്യത: ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ (തത്തുല്യ സി.ജി.പി.എ ) മൂന്നു വര്‍ഷത്തെ അംഗീകൃത സര്‍വകലാശാല ബിരുദമാണ് കുറഞ്ഞ യോഗ്യത. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. എസ്.സി, … Continue reading "പി.ജി ഡിപ്ലോമ ഇന്‍ ഫോറസ്റ്റ് മാനേജ്‌മെന്റ്"

Published On:Nov 14, 2013 | 12:48 pm

IIFM Full

 

 

 

 

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഭോപാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് രണ്ടു വര്‍ഷത്തെ പി.ജി ഡിപ്‌ളോമ ഇന്‍ ഫോറസ്റ്റ് മാനേജ്‌മെന്റ് (പി.ജി.ഡി.എഫ്.എം) കോഴ്‌സിലെ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. വനം, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനം, ഗവേഷണം തുടങ്ങിയവയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. യോഗ്യത: ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കോടെ (തത്തുല്യ സി.ജി.പി.എ ) മൂന്നു വര്‍ഷത്തെ അംഗീകൃത സര്‍വകലാശാല ബിരുദമാണ് കുറഞ്ഞ യോഗ്യത. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. എസ്.സി, എസ്.ടി, ഡി.എ വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. 2014 ജൂണ്‍ 30 നു മുമ്പ് കോഴ്‌സ് പൂര്‍ത്തിയാക്കി നിശ്ചിത യോഗ്യത നേടുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശ നടപടികള്‍: പി.ജി.ഡി.എഫ്.എമ്മിന് അപേക്ഷിക്കുന്നവര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന പൊതു പ്രവേശ പരീക്ഷക്ക് (കാറ്റ്) ഹാജരായിരിക്കണം. ‘കാറ്റ്’ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരില്‍നിന്ന് തയാറാക്കുന്ന ചുരുക്ക പട്ടികയില്‍നിന്നാണ് ഗ്രൂപ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവക്ക് ഐ.ഐ.എഫ്.എം ക്ഷണിക്കുക. ‘കാറ്റ്’ പരീക്ഷക്ക് ഹാജരാകുന്നതിനൊപ്പം പ്രവേശം ആഗ്രഹിക്കുന്നവര്‍ ഐ.ഐ.എഫ്.എമ്മിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
2014 മുതല്‍ ഐ.ഐ.എഫ്.എമ്മില്‍ പ്രവേശം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ 20 ശതമാനം പേര്‍ക്ക് പ്രതിമാസം 5000 രൂപ വീതം മെറിറ്റ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്‌സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഈ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക. ഇതിനുപുറമെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെടുന്ന അപേക്ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹികനീതി, ശാക്തീകരണ വകുപ്പും പട്ടികവര്‍ഗ വകുപ്പും ലഭ്യമാക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിന് ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങള്‍ ഐ.ഐ.എഫ്.എമ്മിന്റെ വെബ്‌സൈറ്റില്‍ (ംംം.ശശളാ.മര.ശി) ലഭ്യമാക്കിയിട്ടുണ്ട്
പൂരിപ്പിച്ച അപേക്ഷകള്‍, 2014 ജനുവരി 21ന് മുമ്പ് ഇവമശൃുലൃീെി, ജഏഉഎങ അറാശശൈീി, കിറശമി കിേെശൗേലേ ീള എീൃലേെ ങമിമഴലാലി,േ ചലവൃൗ ചമഴമൃ, ആവീുമഹ 462 003 എന്ന വിലാസത്തില്‍ അയക്കണം.

 

 

LIVE NEWS - ONLINE

 • 1
  3 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  5 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  6 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  8 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  9 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  11 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  11 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  11 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  12 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു