Saturday, January 19th, 2019

പ്യൂഷേ DS7 ക്രോസ്ബാക്ക് ഇന്ത്യയിലേക്ക് വരുന്നു?

സികെ ബിര്‍ള ഗ്രൂപ്പുമായി ചേര്‍ന്ന് 2021-ഓടെ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പ്യൂഷേ ലക്ഷ്യമിടുന്നത്

Published On:Jan 1, 2019 | 9:11 am

പ്യൂഷേ അധികം വൈകാതെ ഇന്ത്യയിലെത്തുകയാണ്. സികെ ബിര്‍ള ഗ്രൂപ്പുമായി ചേര്‍ന്ന് 2021-ഓടെ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പ്യൂഷേ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യയില്‍ പിഎസ്എയുടെ പ്രീമിയം കാര്‍ ബ്രാന്‍ഡിലെ DS 7 ക്രോസ്ബാക്ക് മോഡലിന്റെ പരീക്ഷണ ഓട്ടം പ്യൂഷേ ആരംഭിച്ചതായി റിപ്പോര്‍ട്ട്.
സിട്രോണ്‍ സി5 എയര്‍ക്രോസ്, പ്യൂഷേ 5008 എന്നിവ നിര്‍മിച്ച ഇഎംപി2 പ്ലാറ്റ്ഫോമിലാണ് ഡിഎസ് 7-ന്റെയും നിര്‍മാണം. 222 bhp പവര്‍ നല്‍കുന്ന 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 130 bhp പവറേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 180 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനിലാണ് ഡിഎസ് 7 വിദേശ വിപണിയിലുള്ളത്. ഇതേ എന്‍ജിനാണോ ഇന്ത്യയിലെത്തുകയെന്ന കാര്യം ഉറപ്പായിട്ടില്ല. ഇതിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പും അടുത്ത വര്‍ഷമെത്തും. ഡിഎസ് 7 ക്രോസ്ബാക്കിന് പുറമേ പ്യൂഷെ 3008, 2008 എസ്.യു.വി മോഡലുകളും 208 ഹാച്ച്ബാക്കും കമ്പനി ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    5 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    48 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    59 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു