Saturday, July 20th, 2019

പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോഡിലേക്ക്

കണ്ണൂരില്‍ പെട്രോളിന് 76.36 ഉം ഡീസലിന് 70.30 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇന്നലെ പെട്രോള്‍ ലിറ്ററിന് 78.37 രൂപയും ഡീസലിന് 71.22 രൂപയുമാണ് വില.

Published On:Apr 23, 2018 | 9:29 am

കൊച്ചി: ഡീസല്‍ വില ആഴ്ചകളായി സര്‍വകാല റെക്കോഡില്‍ തുടരുന്നതിനിടെ പെട്രോള്‍ വില 80ലേക്ക് നീങ്ങുന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് പെട്രോള്‍ വില കുതിക്കുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം വില സര്‍വകാല റെക്കോഡിലെത്തുമെന്നാണ് സൂചന.
സൗദിയുടെ തീരുമാന പ്രകാരം അസംസ്‌കൃത എണ്ണ ഉല്‍പാദനം കുറച്ചതോടെ വില ഉയര്‍ന്നതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമായി പറയുന്നത്.
കണ്ണൂരില്‍ പെട്രോളിന് 76.36 ഉം ഡീസലിന് 70.30 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇന്നലെ പെട്രോള്‍ ലിറ്ററിന് 78.37 രൂപയും ഡീസലിന് 71.22 രൂപയുമാണ് വില.
കൊച്ചിയില്‍ യഥാക്രമം 77.15ഉം 70.08ഉം. പെട്രോളിനും ഡീസലിനും ലിറ്ററിന് 20 പൈസയോളം വര്‍ധിച്ചു. ഈമാസം മാത്രം പെട്രോളിന് 70 പൈസയും 1.02 പൈസയും കൂടി. മുംബൈയില്‍ 82.25, 69.91, കൊല്‍ക്കത്തയില്‍ 77.10, 68.35, ഡല്‍ഹിയില്‍ 74.40, 65.56, ചെന്നൈയില്‍ 77.19, 69.27 എന്നിങ്ങനെയാണ് ഞായറാഴ്ച യഥാക്രമം പെട്രോള്‍, ഡീസല്‍ വിലകള്‍. 2013 സെപ്റ്റംബറിലാണ് മുമ്പ് കേരളത്തില്‍ പെട്രോള്‍വില ഈ നിലയിലേക്ക് ഉയര്‍ന്നത്. അന്ന് ലിറ്ററിന് 78.50 വരെയെത്തി. ആഗോള വിപണിയില്‍ 2014നുശേഷം ഇതാദ്യമായി അസംസ്‌കൃത എണ്ണവില 74 ഡോളര്‍ കടന്നിരിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    27 mins ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    39 mins ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    1 hour ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    1 hour ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    3 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    3 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും