Tuesday, October 16th, 2018

വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിക്കുന്ന സംഘം വിലസുന്നു

കണ്ണൂര്‍: വാഹനങ്ങളില്‍ നിന്ന് ഇന്ധനവും സ്‌പെയര്‍പാര്‍ട്‌സും മോഷ്ടിക്കുന്ന സംഭവങ്ങള്‍ ജില്ലയില്‍ പതിവാകുന്നു.ടൗണിലും നാട്ടിന്‍പുറങ്ങളിലും വിജനമായ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലും മോഷണം നടക്കുന്നതത്രെ. വലിയ വാഹനങ്ങളില്‍ നിന്ന് പെട്രോളും ഡീസലും ഊറ്റുന്നവര്‍ ഓട്ടോറിക്ഷ, ബൈക്ക് ഉള്‍പ്പെടെയുള്ള ചെറുകിട വാഹനങ്ങളില്‍ നിന്നാണ് സ്‌പെയര്‍ പാര്‍ടുസകള്‍ മോഷ്ടിക്കുന്നത്. ഇതുസംബന്ധിച്ച് പലപ്പോഴും പോലീസില്‍ പരാതികളെത്താത്തത് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ സഹായമാകുന്നതായും പറയപ്പെടുന്നു. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നുവരെ ഇന്ധനം മോഷ്ടിക്കുന്നവരുണ്ട്. ഇത്തരം മോഷണങ്ങള്‍ പലയിടത്തും ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പലപ്പോഴും മോഷ്ടാക്കളെ … Continue reading "വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിക്കുന്ന സംഘം വിലസുന്നു"

Published On:Dec 6, 2017 | 1:42 pm

കണ്ണൂര്‍: വാഹനങ്ങളില്‍ നിന്ന് ഇന്ധനവും സ്‌പെയര്‍പാര്‍ട്‌സും മോഷ്ടിക്കുന്ന സംഭവങ്ങള്‍ ജില്ലയില്‍ പതിവാകുന്നു.ടൗണിലും നാട്ടിന്‍പുറങ്ങളിലും വിജനമായ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലും മോഷണം നടക്കുന്നതത്രെ.
വലിയ വാഹനങ്ങളില്‍ നിന്ന് പെട്രോളും ഡീസലും ഊറ്റുന്നവര്‍ ഓട്ടോറിക്ഷ, ബൈക്ക് ഉള്‍പ്പെടെയുള്ള ചെറുകിട വാഹനങ്ങളില്‍ നിന്നാണ് സ്‌പെയര്‍ പാര്‍ടുസകള്‍ മോഷ്ടിക്കുന്നത്. ഇതുസംബന്ധിച്ച് പലപ്പോഴും പോലീസില്‍ പരാതികളെത്താത്തത് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ സഹായമാകുന്നതായും പറയപ്പെടുന്നു. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നുവരെ ഇന്ധനം മോഷ്ടിക്കുന്നവരുണ്ട്. ഇത്തരം മോഷണങ്ങള്‍ പലയിടത്തും ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍ പലപ്പോഴും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാറില്ല. വിദഗ്ധമായി പെട്രോളും ഡീസലും ഊറ്റിയെടുക്കുന്നതിനും ബാറ്ററിയും സിഡി പ്ലയറും മറ്റ് അനുബന്ധ ഘടകങ്ങളും അടിച്ചുമാറ്റുന്നതിനും നൂതന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. വാഹനങ്ങളില്‍ നിന്ന് മോഷണം നടത്തുന്നതില്‍ മാത്രം വൈദഗ്ധ്യം നേടിയവരുമുണ്ട്. ചില പെട്രോള്‍ പമ്പുകളിനടുത്ത് നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്ന് പോലും ഇന്ധനം മോഷണം പോയിട്ടുണ്ടെന്ന് ബസുടമകള്‍ പറയുന്നുണ്ട്. ഒരു തെളിവും അവശേഷിക്കാത്ത വിധത്തിലാണ് ഡീസല്‍ ഊറ്റിയെടുക്കുന്നത്. ഡീസല്‍ ടാങ്കില്‍ നിന്നുള്ള പൈപ്പില്‍ നിന്ന് വിദഗ്ധമായി ചോര്‍ത്തുകയോ ടാങ്ക് ഉയര്‍ത്തിയ ശേഷം ചെറിയ വിടവില്‍ ഹോസ് ഘടിപ്പിച്ച് ഊറ്റിയെടുക്കുകയോയാണ് ചെയ്യുന്നത്. ടാങ്കിനടിയിലെ നട്ട് ഊരി മാറ്റിയശേഷവും മോഷണം നടക്കാറുണ്ട്. മോഷ്ടിക്കുന്ന ഡീസലും പെട്രോളും കുറഞ്ഞവിലക്ക് ജെസിബി, ടാങ്കര്‍, റോഡ് റോളര്‍ പോലുള്ള യന്ത്ര വാഹനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നവരുമുണ്ടത്രെ.
ഒറ്റ രാത്രി കൊണ്ട് ഇങ്ങനെ മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ സമ്പാദിക്കുന്നവരുമുണ്ടത്രെ. വാഹനങ്ങളില്‍ നിന്ന് ഇന്ധനത്തിനുപുറമെ വിലപിടിച്ച സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷണം പോകുന്നതും പതിവാണ്. ഇവരില്‍ നിന്ന് മോഷണ മുതലുകള്‍ വാങ്ങുന്ന പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന് സൂചന കിട്ടിക്കഴിഞ്ഞു.

 

LIVE NEWS - ONLINE

  • 1
    34 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    35 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    1 hour ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    1 hour ago

    ഇന്ധന വില ഇന്നും കൂടി

  • 5
    1 hour ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    2 hours ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    3 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്