കാര്‍ഡ് പെയ്‌മെന്റുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുതെന്ന് സര്‍ക്കാര്‍

Published:January 9, 2017

 

Petrol Pump Full 001

 

 

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് പെയ്‌മെന്റുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുതെന്ന് സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം വാങ്ങില്ലെന്ന് പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കാര്‍ഡ് ഇടപാടുകള്‍ക്ക് വരുന്ന അധിക ചാര്‍ഡ് ആര് വഹിക്കും എന്നതിനെ സംബന്ധിച്ച് ബാങ്കുകളും എണ്ണ കമ്പനികളും ചര്‍ച്ച നടത്തും. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നതിന് ബാങ്കുകള്‍ ഒരു ശതമാനം സര്‍വിസ് ചാര്‍ജ് പമ്പ് ഉടമകളില്‍നിന്ന് ഈടാക്കുന്നത് പുന:പരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നു മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചത്.
ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് എന്നീ ബാങ്കുകള്‍ ശനിയാഴ്ച രാത്രിയാണ് സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ക്ക് നോട്ടീസയച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവില്‍ നടന്ന പെട്രോള്‍ പമ്പ് ഡീലേഴ്‌സ് അസോസിയേഷന്റെ യോഗത്തിലാണ് കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. തുടര്‍ന്ന് ഇത് വലിയ വാര്‍ത്തയായതോടെ സറവീസ് ചാര്‍ജ് തീരുമാനം പുന:പരിശോധിക്കുമെന്ന് ബാങ്ക് അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കുകയായിരുന്നു.
കാര്‍ഡു വഴി നടത്തുന്ന ഇടപാടുകളുടെ സര്‍വിസ് ചാര്‍ജ് പമ്പുടമകളില്‍നിന്ന് ഈടാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധികബാധ്യതയാവില്ല. രാജ്യത്തെ 53,842 പൊതുമേഖല പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 52,000ത്തിലും ഉപയോഗിക്കുന്ന സൈ്വപിങ് മെഷീനുകളില്‍ 60 ശതമാനവും ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളുടേതാണ്. പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിച്ചില്‌ളെങ്കില്‍ അത് നോട്ടുരഹിത സമ്പദ്വ്യവസ്ഥ ലക്ഷ്യംവെക്കുന്ന സര്‍ക്കാറിനെയും കുഴക്കും. കാര്‍ഡുപയോഗിച്ച് ഇന്ധനം നിറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 0.75 ശതമാനം തുക ഇളവ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.