Tuesday, November 13th, 2018

പെട്രോള്‍ വില നാലു രൂപ കുറച്ചേക്കും ; ദിവസേന പുതുക്കാന്‍ ആലോചന

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില നിശ്ചയിക്കുന്ന രീതിയില്‍ സമൂലമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വില ലിറ്ററിന് നാലു രൂപ കുറക്കുന്ന കാര്യവും പരിഗണനയിലാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി ഇന്ധന വില കുറക്കാന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ രൂപയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് എണ്ണ വില കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഒറ്റയടിക്ക് … Continue reading "പെട്രോള്‍ വില നാലു രൂപ കുറച്ചേക്കും ; ദിവസേന പുതുക്കാന്‍ ആലോചന"

Published On:Jun 27, 2012 | 5:06 am

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില നിശ്ചയിക്കുന്ന രീതിയില്‍ സമൂലമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വില ലിറ്ററിന് നാലു രൂപ കുറക്കുന്ന കാര്യവും പരിഗണനയിലാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി ഇന്ധന വില കുറക്കാന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ രൂപയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് എണ്ണ വില കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഒറ്റയടിക്ക് 7.54 രൂപയാണ് ഈയിടെ പെട്രോളിന് വര്‍ധിപ്പിച്ചത്.

അതിനിടെ എണ്ണ വില നിത്യേന പുതുക്കുന്നതിനെ കുറിച്ചും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും മറ്റും ഈ രീതിയാണ് പിന്തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില മാറുന്നതനുസരിച്ച് ദിവസേന ഇന്ത്യന്‍ വിപണിയിലെ പെട്രോള്‍ വിലയും മാറ്റാനാണ് ആലോചന. നിലവില്‍ 15ാംതീയ്യതിയും മാസത്തിന്റെ അവസാനവുമാണ് പെട്രോള്‍ വില അവലോകനം ചെയ്യുന്നത്. നിത്യേന അവലോകനം ചെയ്യുന്നതിനെ കുറിച്ച് എണ്ണ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    6 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    6 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    7 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    9 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    10 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    10 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    11 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി