Monday, July 22nd, 2019

ഇന്ധന വിലവര്‍ധന പിന്‍വലിക്കില്ല: നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍

ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മൗനം പാലിച്ചു

Published On:Jul 10, 2019 | 8:38 pm

ഡല്‍ഹി:പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മൗനം പാലിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബജറ്റ് ചര്‍ച്ചയില്‍ എല്ലാ പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു. എന്നാല്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേകുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒന്നും മുണ്ടിയില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. ധനമന്ത്രിയുടെ മറുപടി തള്ളി യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂല്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ടികളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു