Sunday, February 17th, 2019

പെഷാവറില്‍ അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Published On:Dec 4, 2018 | 10:10 am

പെഷാവര്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നൂറുള്‍ ഹസന്‍ എന്നയാളാണ് അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
ഒരു സ്വകാര്യ വാര്‍ത്താ ചാനലിനായും വാര്‍ത്താ ഏജന്‍സിക്കായും നൂറുള്‍ ജോലി നോക്കിയിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയവരാണ് പെഷാവറിലെ സര്‍ബന്ദില്‍വച്ച് നൂറുളിന്റെ കാറിനു നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ നൂറുള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
നൂറുളിന്റെ കാമറ കൈാര്യം ചെയ്തിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും