Monday, November 12th, 2018

പെരുന്തേനരുവി: രണ്ടാംഘട്ടത്തിന് അനുമതി ലഭിച്ചു

    പത്തനംതിട്ട: റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ രണ്ടാഘട്ടനിര്‍മാണത്തിന് പച്ചക്കൊടി. നിലവിലുള്ള പെരുന്തേനരുവി ടൂറിസം പദ്ധതിയെ കൂട്ടിയിണക്കിയാണ് 3.17 കോടി രൂപയുടെ പുതിയ ടൂറിസം പ്രോജക്ടിന് അനുമതി ലഭിച്ചിരിക്കുന്നതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ചരല്‍ക്കുന്ന് മോഡലിലുള്ള കണ്‍വന്‍ഷന്‍ സെന്ററാണ് അടുത്ത ഘട്ടമായി ഇവിടെ നിര്‍മിക്കുന്നത്. 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ഒന്നാംനിലയിലും 100 പുരുഷന്‍മാര്‍ക്കും 100 സ്ത്രീകള്‍ക്കും താമസിക്കാനാവുന്ന ഡോര്‍മെട്ട്രി രണ്ടാംനിലയിലും നിര്‍മിക്കും. നേരത്തേ പമ്പാനദിയിലെ പെരുന്തേനരുവി ടൂറിസം പദ്ധതിക്കായി 1.73 കോടി രൂപയുടെ … Continue reading "പെരുന്തേനരുവി: രണ്ടാംഘട്ടത്തിന് അനുമതി ലഭിച്ചു"

Published On:Mar 24, 2017 | 8:03 am

Perunthenaruvi Full Image

 

 

പത്തനംതിട്ട: റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ രണ്ടാഘട്ടനിര്‍മാണത്തിന് പച്ചക്കൊടി. നിലവിലുള്ള പെരുന്തേനരുവി ടൂറിസം പദ്ധതിയെ കൂട്ടിയിണക്കിയാണ് 3.17 കോടി രൂപയുടെ പുതിയ ടൂറിസം പ്രോജക്ടിന് അനുമതി ലഭിച്ചിരിക്കുന്നതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ചരല്‍ക്കുന്ന് മോഡലിലുള്ള കണ്‍വന്‍ഷന്‍ സെന്ററാണ് അടുത്ത ഘട്ടമായി ഇവിടെ നിര്‍മിക്കുന്നത്. 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ഒന്നാംനിലയിലും 100 പുരുഷന്‍മാര്‍ക്കും 100 സ്ത്രീകള്‍ക്കും താമസിക്കാനാവുന്ന ഡോര്‍മെട്ട്രി രണ്ടാംനിലയിലും നിര്‍മിക്കും. നേരത്തേ പമ്പാനദിയിലെ പെരുന്തേനരുവി ടൂറിസം പദ്ധതിക്കായി 1.73 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കിയത്. വെച്ചൂച്ചിറ പഞ്ചായത്തില്‍നിന്ന് അരുവിയിലേക്കുള്ള റോഡ്, പാര്‍ക്കിങ് യാര്‍ഡ്, 4 കോട്ടേജുകള്‍, ഭക്ഷണശാല, ഫെസിലിറ്റേഷന്‍ സെന്റര്‍, അരുവിയിലേക്കിറങ്ങുന്ന നടപ്പാത, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ടോയ്‌ലറ്റ് ബ്‌ളോക്ക് എന്നിവയുടെ നിര്‍മാണങ്ങളാണ് പൂര്‍ത്തിയായത്. ഇപ്പോഴുളള കെട്ടിടത്തിന്റെ താഴത്തെനില നീട്ടി ഫ്‌റ്റേരിയയുടെ സ്ഥാനത്ത് വിശാലമായ റെസ്‌റ്റോറന്റും മുകളില്‍ ഓഡിറ്റോറിയവും നിര്‍മിക്കും ഒന്നാമത്തെ നിലയുടെ ഒരു വശത്ത് കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള സ്ഥലവും ഒരുക്കും. ഇതിനായി 1.32 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നടപ്പാതയില്‍ സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും. രണ്ടാംനിലയില്‍ നിര്‍മിക്കുന്ന ഡോര്‍മിറ്റ്രിയും നിലവിലുള്ള കെട്ടിടത്തിലെ മുറികളുടെ ഫിനിഷിങ് പണികള്‍ക്കായും പെരുന്തേനരുവി ടൂറിസം പദ്ധതി സ്ഥലത്തുനിന്ന് വനത്തിലൂടെ നടന്ന് ജലവൈദ്യുത പദ്ധതിക്കായി പുതുതായി നിര്‍മിച്ച ഡാമിന്റെ അടുത്തെത്തുന്നതിനായി ഇന്റര്‍ ലോക്ക് പാകിയ നടപ്പാതയും നിര്‍മിക്കുന്നുണ്ട്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചാടുടന്‍ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്ത് നിര്‍മാണം ആരംഭിക്കാനാകുമെന്നും എംഎല്‍എ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചത്. കേരള എഞ്ചിനീയറിങ് ഇലക്ട്രിക്കല്‍ അലൈഡ് കമ്പനി ലിമിറ്റഡ് (കെല്‍) കൊച്ചിയാണ് പദ്ധതിയുടെ ഡിസൈന്‍ തയ്യാറാക്കിയതും നിര്‍മാണച്ചുമതല ഏറ്റെടുത്തതും.

LIVE NEWS - ONLINE

 • 1
  8 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  10 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  12 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  15 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  16 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  16 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  17 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  17 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  17 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍