അപകടത്തില്‍ പെട്ടത് സുഹൃത്തിനെ യാത്രയാക്കാന്‍ പോയ സംഘം
അപകടത്തില്‍ പെട്ടത് സുഹൃത്തിനെ യാത്രയാക്കാന്‍ പോയ സംഘം
കൊച്ചി: സുഹൃത്തിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസിലിടിച്ച് അഞ്ചു പേര് മരിച്ചു. ഇടുക്കി എലപ്പാറ സ്വദേശികളായ വിജയ് (22), ജനീഷ് (22), കിരണ്‍ (21), ഉണ്ണി (21), ജെറിന് (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുജിത് (22), ജിബിന്‍ (22) എന്നിവര്‍ ആശുപത്രിയില്‍ചികിത്സയിലാണ്.
പുലര്‍ച്ചെ രണ്ട് മണിയോടെ അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോടായിരുന്നു അപകടം. ജിബിനെ ഒമാനിലേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കരിക്കോട് വല്ലത്ത് വളവില്‍ വച്ച് തടി കയറ്റിപ്പോയ ലോറിയെ മറികടക്കുന്നതിനിടെ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍വശവും തകര്‍ന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.