പാരിതോഷികങ്ങള്‍ കൈപ്പറ്റരുത്: മുഖ്യമന്ത്രി

Published:December 26, 2016

Pinarayi Vijayan Full 767677

 

 

 
തിരു: അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാാഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഈ മുന്നറിയിപ്പ് നല്‍കിയിത്.
തൈക്കാട് ഗസ്റ്റ്ഹൗസിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വകുപ്പുകള്‍ തമ്മില്‍ എകോപനം വേണമെന്നും നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയ പരിഗണന ഉണ്ടാവരുതെന്നും പിണറായി പറഞ്ഞു. ഒരു വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇപെടരുതെന്നും കൃത്യനിഷ്ഠ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം മാറ്റത്തിന് മാര്‍ഗനിര്‍ദ്ദേശമുണ്ടാക്കുമെന്നും പിണറായി പറഞ്ഞു.
ഭരണം എല്‍.ഡി.എഫിന്റേതാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളുടേതാണ്. രാഷ് ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് മന്ത്രി ഓഫീസുകളില്‍ ഇരുന്നല്ല. വകുപ്പിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണം. ഇന്നത്തെ യോഗത്തിന് വൈകിയെത്തിയവരെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വൈകിയെത്തുന്നത് ചിലരുടെ ശീലമാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ചിയുമായി സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുന്നവര അകറ്റി നിര്‍ത്തണം
രാഷ് ട്രീയ വിരോധവും വ്യക്തിവിരോധവും തീര്‍ക്കാന്‍ പലരും ശുപാര്‍ശയുമായി വരും. അത് തിരിച്ചറിയണം. കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ സൂക്ഷിക്കണം. അത്തരക്കാരില്‍ നിന്ന് ഒരു പാരിതോഷികം സ്വീകരിക്കരുത്. ഒരു മൊബൈല്‍ ഫോണ്‍ പോലും തന്നാല്‍ വാങ്ങരുത്. അഴിമതിക്ക് കൂട്ടുനില്‍ക്കരുത്. എല്ലാം സംശയത്തോടെ കാണണം. എന്നാല്‍ സംശയം ഒരു രോഗമാക്കി മാറ്റരുതെന്നും പിണറായി പറഞ്ഞു. പിന്നാമ്പുറ സംസാരവും ബന്ധങ്ങളും ഒഴിവാക്കണം.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗത്തെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തില്‍ കൂടിയാണ് പിണറായി യോഗം വിളിച്ചത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.