Friday, February 23rd, 2018

വലിയ ലുക്കൊന്നും വേണ്ട, ശാന്തനായ ഒരാള്‍ മതി

പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളി

Published On:Feb 9, 2018 | 10:21 am

ജീവിതത്തെ കൂളായി കാണുന്ന നടിയാണ് പേളി മാണി. വേദികളില്‍ സ്വതസിദ്ധമായ ആഘോഷങ്ങളാല്‍ ആരാധകരെ കയ്യിലെടുക്കുന്ന താരം ഇതുവരെ പ്രണയ വിവാദങ്ങളിലൊന്നും പെടാത്ത നടിയാണെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും പേളി തുറന്നു പറഞ്ഞു. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും നടി പറയുന്നു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് നടി തന്റെ മനസ് തുറന്നത്.
വലിയ ലുക്കൊന്നും വേണ്ട, താന്‍ ഇത്തിരി അബ്‌നോര്‍മല്‍ ആയിട്ടുള്ള വ്യക്തിയായതിനാല്‍ വളരെ നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറയുന്നത്.അതേസമയം പ്രണയത്തിലാണെന്ന് വിചാരിക്കുകയും വേണ്ട.
പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളി പറയുന്നത്. സിനിമയുടെ തിരക്കുകളും,അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍.
തന്റെ ഫിറ്റ്‌നസ് രഹസ്യവും പേളി വെളിപ്പെടുത്തി. വീട്ടിലെ ട്രെഡ്മില്ലില്‍ ദിവസവും ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് ഉറച്ച ശരീരത്തിന്റെ രഹസ്യമെന്നും പേളി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    20 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    26 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    35 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    47 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍