Friday, August 17th, 2018

പെരിയ ചുരം വഴിയുള്ള വയനാട് റോഡ് ഗതാഗതയോഗ്യമാക്കണം

നിടുംപൊയില്‍ പെരിയ ചുരം വഴിയുള്ള വയനാട് യാത്ര ദുരിതയാത്രയായി മാറിയിട്ട് വര്‍ഷങ്ങളായി. എട്ടുവര്‍ഷത്തിലധികമായി വെറും ഓട്ടയടക്കല്‍ മാത്രമാണ് ചുരം റോഡില്‍ നടത്താറ്. കണ്ണൂരില്‍ നിന്ന് പെരിയ വരെയുള്ള റോഡ് നല്ലതാണ്. തുടര്‍ന്നുള്ള റോഡിലെയാത്രയാണ് ഏറെ കഷ്ടം. വയനാട് ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി, വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ എടക്കല്‍ ഗുഹ, ബാണാസുര സാഗര്‍, പഴശ്ശി പാര്‍ക്ക്, വള്ളിയൂര്‍ കാവ്, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് യാത്രക്കാര്‍ കടുതലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ … Continue reading "പെരിയ ചുരം വഴിയുള്ള വയനാട് റോഡ് ഗതാഗതയോഗ്യമാക്കണം"

Published On:Feb 9, 2018 | 2:43 pm

നിടുംപൊയില്‍ പെരിയ ചുരം വഴിയുള്ള വയനാട് യാത്ര ദുരിതയാത്രയായി മാറിയിട്ട് വര്‍ഷങ്ങളായി. എട്ടുവര്‍ഷത്തിലധികമായി വെറും ഓട്ടയടക്കല്‍ മാത്രമാണ് ചുരം റോഡില്‍ നടത്താറ്. കണ്ണൂരില്‍ നിന്ന് പെരിയ വരെയുള്ള റോഡ് നല്ലതാണ്. തുടര്‍ന്നുള്ള റോഡിലെയാത്രയാണ് ഏറെ കഷ്ടം.
വയനാട് ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലി, വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ എടക്കല്‍ ഗുഹ, ബാണാസുര സാഗര്‍, പഴശ്ശി പാര്‍ക്ക്, വള്ളിയൂര്‍ കാവ്, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് യാത്രക്കാര്‍ കടുതലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠനയാത്രക്ക് തെരഞ്ഞെടുക്കുന്നത് വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും തേയില ഫാക്ടറികളിലേക്കും മറ്റുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി തുടരുന്ന ദുരിതയാത്ര അടുത്ത വര്‍ഷമെങ്കിലും മാറിക്കിട്ടുമെന്ന് ആഗ്രഹിക്കും. ഈവര്‍ഷവും ഇത് തന്നെയാണ് സ്ഥിതി. മരണാനന്തര ബലി കര്‍മ്മങ്ങള്‍ക്കായി തിരുനെല്ലി അമ്പലത്തിലേക്ക് യാത്ര ചെയ്യുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ പുലര്‍ച്ചെയാണ് ഈ റോഡുമാര്‍ഗം യാത്ര ചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള ബസുകളുടെയും യാത്രാമാര്‍ഗം ഇതുതന്നെയാണ്. പെരിയ ചുരം കഴിഞ്ഞാല്‍ ബോയ്‌സ് ടൗണ്‍ എത്തുന്നതു വരെയും നടുവൊടിക്കുന്ന സ്ഥിതിയാണിന്ന്. ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങള്‍ കേടായി വഴിയില്‍ കിടക്കേണ്ടിവരുന്നുണ്ട്. മഴവെള്ളം കെട്ടിക്കിടന്നും അടിയുറവ് മൂലവും കേടാവുന്ന ഈ അന്തര്‍ സംസ്ഥാന പാതക്ക് ആധുനിക രീതിയിലുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തന്നെ വേണം. പക്ഷെ പൊതുമരാമത്ത് വകുപ്പ് ചുരം റോഡ് വിഭാഗത്തിന്റെ അനാസ്ഥക്കും കാര്യക്ഷമതയില്ലായ്മക്കും ഇരയാവുകയാണ് കണ്ണൂര്‍, വയനാട് ജില്ലകൡലെ യാത്രക്കാര്‍.
റോഡിന്റെ റിപ്പയര്‍ യഥാസമയം നടത്തുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട രാഷ്ട്രീയ സാമൂഹ്യ സംഘടനകളും വ്യക്തികളും ഈ പ്രദേശങ്ങളിലില്ലാത്തതിന്റെ പ്രയാസം യാത്രക്കാര്‍ക്കുണ്ട്. തരുവണ, വാളാട്, മാനന്തവാടി വഴി ഊട്ടിയിലേക്ക് പോകുന്നവര്‍ക്കും യാത്ര ദുഷ്‌കരമാണ്. പാല്‍ചുരം വഴി ബോയ്‌സ് ടൗണിലെത്തുന്ന റോഡ് ഇപ്പോള്‍ ടാറിങ്ങ് ചെയ്ത് മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ചുരംകയറ്റത്തിലെ വീതി കുറഞ്ഞ ഭാഗം മിക്ക സമയത്തും ഗതാഗത തടസം സൃഷ്ടിക്കാറുണ്ട്. ഒരേസമയം ഇരുഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പല സമയങ്ങളിലും പ്രയാസമാണ്. കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളടക്കമുളള വയനാട് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പെരിയ ചുരം വഴിയുള്ള അന്തര്‍ സംസ്ഥാനപാത അടിയന്തരമായും മെക്കാഡം ടാറിങ്ങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

LIVE NEWS - ONLINE

 • 1
  10 hours ago

  ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

 • 2
  11 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

 • 3
  13 hours ago

  മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

 • 4
  14 hours ago

  ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

 • 5
  14 hours ago

  പ്രളയത്തില്‍ മുങ്ങി കേരളം

 • 6
  15 hours ago

  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

 • 7
  16 hours ago

  വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

 • 8
  18 hours ago

  ഭയപ്പെടേണ്ട: മുഖ്യമന്ത്രി

 • 9
  19 hours ago

  150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി